എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/ ഒന്നായി നേരിടാം

ഒന്നായി നേരിടാം

       ഒന്നായിനിന്നു നാം
ഒന്നായി നേരിട്ടു
ഒന്നാമതെത്തിയെൻ മലയാളം
ഈ വിശ്വമാരിയാം കൊറോണയെ
ഔഷധമില്ലാത്ത ഈ മഹാമാരിയെ
തോൽപ്പിക്കാൻ നാം കൈകോർത്തിടേണം
            പുറത്തിറങ്ങിടാതെ ഇടപഴകിടാതെ
  വീട്ടിലിരിക്കാൻ ക്ഷമ കാട്ടിടേണം
  വീട്ടിന്നകത്തിരുന്നനേകമാം
  സർഗ്ഗാത്മസൃഷ്ട്ടി പടുത്തിടേണം
ഈ മഹാമാരിയെ തുരത്തിയകറ്റുവാൻ
ഉണർന്നു ചിന്തിച്ചിടാം കൂട്ടുകാരെ
ക്ഷമയോടെ ഈയുള്ള കാര്യങ്ങൾ
നാമിന്നു ചിട്ടയിൽ നടത്തീടുകിൽ
എത്തീടുമൊന്നാമതെന്നുള്ള കാര്യത്തിൽ
സംശയമില്ലെന്നതോർത്തീടുക നാം
ഒന്നായി നിന്നു നാം
ഒന്നായി നേരിട്ടു
ഒന്നാമതെത്തിയെൻ മലയാളം
           

സമീര സജി
4A എൽ എ ഐ യു പി എസ് കാടുകുറ്റി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത