ബോറടി മാറ്റാൻ വീഡിയോ കണ്ടു
ലേഖനമെഴുതാൻ ടീച്ചർ പറഞ്ഞു
ഞാനുമെഴുതി എനിക്കാവും പോലെ
മെസേജയച്ചല്ലോ ഞാനും ഹയ്യട !
മെസേജയച്ചല്ലോ..... വേഗം....
മെസേജയച്ചല്ലോ........
ഗണിത കേളികൾ ചെയ്തു പഠിച്ചു
മത്സരകളികൾ ഏറെ പഠിച്ചു
ഫോണും നോക്കി ചെയ്യാൻ പറഞ്ഞു
ഫോണും തന്നല്ലോ എന്നമ്മ
ഫോണും കിട്ടിയല്ലോ ഹയ്യട !
ഫോണും കിട്ടിയല്ലോ.........
ഒരുമയും സൗഹൃദവുമൂട്ടിയുറച്ചു
ഒട്ടു ദിനങ്ങളുമങ്ങു കഴിഞ്ഞു
ഒട്ടേറെ നാടൻ തനി നാടൻ കളികൾ
പഠിച്ചു വെച്ചല്ലോ ഹയ്യടാ !
പഠിച്ചു വെച്ചല്ലോ ഞാനും
പഠിച്ചു വെച്ചല്ലോ ...........