ആവിക്കൽ എസ് ബി എസ്‍/പ്രവർത്തനങ്ങൾ/2025-26
ലഹരിവിരുദ്ധ ദിനാചരണം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ എസ് പി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു സ്കൂൾ തല കർമ്മ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ പ്രദർശനത്തോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. മുഖ്യമന്ത്രിയുടെ സന്ദേശം പ്രതിജ്ഞ എന്നിവ ലൈവ് ആയി കുട്ടികൾക്ക് കാണിച്ചുകൊടുത്തു. പ്രതിജ്ഞ കുട്ടികൾ ഏറ്റു പറഞ്ഞു. തുടർന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ജനകീയ പ്രതിരോധം 2 മില്യൺ പ്ലഡ്ജ് പരിപാടിയുടെ ലൈവ് സംപ്രേഷണം കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അതിലെ പ്രതിജ്ഞ കുട്ടികൾ ഏറ്റു പറഞ്ഞു. വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ അബ്ദുൽസലാം സാറിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സ്കൂൾ ഹാളിൽ വെച്ച് നടന്നു. ക്ലാസിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കുചേർന്നു. സമൂഹത്തിൽ നടക്കുന്ന ലഹരി ഉപയോഗങ്ങളും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ ലളിതമായ രീതിയിൽ മനസ്സിലാക്കി കൊടുത്തു. അത്യാവശ്യം ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പറുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ വേളയിൽ നൽകുകയും ചെയ്തു. കുട്ടികൾ സജീവമായി ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. പോലീസും കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ലഹരിക്കെതിരെ കയ്യൊപ്പ് നടത്തി. ഇത് പരിപാടിയെ ആവേശകരമായി തീർത്തു.യുപി വിഭാഗം പെൺകുട്ടികൾ ലഹരിക്കെതിരെയുള്ള നൃത്താവിഷ്കാരം നടത്തി. കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള സൂബാ ഡാൻസ് സ്കൂൾ ഹോളിൽ കുട്ടികൾ നടത്തി. കൂടാതെ ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം നടന്നു. ലഹരിക്കെതിരെയുള്ള മുദ്രാ ഗീതങ്ങളും പ്ലക്കാടുകളും കുട്ടികൾ തയ്യാറാക്കി വരികയും മുദ്രാഗീതങ്ങൾ സ്കൂൾ പരിസരത്ത് സ്ഥാപിക്കുകയും ചെയ്തു.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം
2025 ജൂൺ 3 വൈകുന്നേരം 3 മണി മുതൽ 4 മണി വരെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള ക്ലാസുകൾ നടത്തി. ഓരോ ക്ലാസ് അധ്യാപികമാരും ഓരോ വിഷയവും വളരെ ഗൗരവത്തോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്തു. കുട്ടികൾക്ക് ആശയം എത്തിച്ചുകൊടുക്കാൻ പോസ്റ്റർ രചന, സംവാദം, പ്ലക്കാർഡ്, വീഡിയോ പ്രദർശനം, ചിത്രങ്ങൾ എന്നീ മേഖലകൾ സ്വീകരിച്ചു. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെയാണ് ക്ലാസ് കേൾക്കുന്നതും. ട്രാഫിക് സിഗ്നലുകൾ കുട്ടികൾക്ക് എല്ലാവർക്കും കൃത്യമായി അറിയാൻ സാധിച്ചു. സോഷ്യൽ മീഡിയയുടെ ഗുണത്തെയും ദോഷത്തെയും പറ്റി കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ഇത് സഹായിച്ചു. കൂടാതെ വ്യായാമം ആരോഗ്യം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ബോധനവും കുട്ടികൾക്കുണ്ടായി.
പ്രവേശനോത്സവം 2025
2025-26 അധ്യായന വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി.ടി പി സുരക്ഷിത നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.എം ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ.നിജീഷ് ടി പി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. അധ്യാപകനും, കവിയും, മാധ്യമപ്രവർത്തകനുമായ ശ്രീ.രാജൻ നരയംകുളം മുഖ്യാതിഥിയായിരുന്നു. ഒന്നാം ക്ലാസിലെ കൊച്ചു കുട്ടികളെ ഹിറ്റുകളും തൊപ്പിയും നൽകിക്കൊണ്ട് സ്വീകരിച്ചു. മുഖ്യാതിഥി കവിതകളും കഥകളും കൊണ്ട് കുട്ടികളെ ചിന്താ ലോകത്തേക്ക് കൊണ്ടുപോയി. ശ്രീമതി.സുരക്ഷിത ടി പി ( വാർഡ് കൗൺസിലർ ) അക്ഷരദീപം തെളിയിച്ചു. വിദ്യാലയ വികസന സമിതി അംഗം ശ്രീ. ചന്ദ്രൻ മാസ്റ്റർ, SSG കൺവീനർ ശ്രീ. പ്രഹ്ളാദൻ, പൂർവ്വ വിദ്യാർത്ഥി ശ്രീ. വളപ്പിൽ ഗിരീഷ്, സ്കൂൾ മാനേജർ ശ്രീ.ആർ ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ശ്രീജന എസ് ചടങ്ങിൽ നന്ദി പറഞ്ഞു. കുട്ടികൾക്ക് പായസവിതരണവും ഉച്ചയ്ക്ക് ബിരിയാണിയും ഉണ്ടായിരുന്നു.
പരിസ്ഥിതി ദിനം 2025
2025 ജൂൺ 5 ലോക പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളാണ് സ്കൂളിൽ നടത്തിയത്. വടകര റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വൃക്ഷത്തൈ നടുകയും ഇതോടൊപ്പം തളിർ പരിസ്ഥിതി ക്ലബ് ഉദ്ഘാടനം നടത്തുകയും ചെയ്തു. സ്കൂൾ ലീഡർക്ക് റൂറൽ ബാങ്ക് പ്രസിഡന്റ് വൃക്ഷതൈ നൽകി. മാനേജർ പരിസ്ഥിതിയുടെ നല്ലൊരു സന്ദേശവും കുട്ടികൾക്ക് നൽകി. ഓരോ വർഷവും വൃക്ഷത്തൈ നട്ടാൽ പോരാ അതിന്റെ പരിപാലനവും കൊണ്ടുപോകണം എന്നും പറഞ്ഞു. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു എം പരിസ്ഥിതിയെ കുറിച്ച് സംസാരിച്ചു. പരിസ്ഥിതി ഗാനം, പ്രസംഗം എന്നിവ അസംബ്ലിയിൽ നടത്തി. കൂടാതെ പരിസ്ഥിതി പ്രതിജ്ഞയും ഉണ്ടായിരുന്നു. കുട്ടികൾക്ക് വിവിധ പരിപാടികൾ ക്ലാസിൽ വച്ച് നടത്തി. ഓരോ കുട്ടികളും കൊണ്ടുവന്ന വൃക്ഷത്തൈ പരസ്പരം കൈമാറുകയും ചെയ്തു. വൈകുന്നേരം ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും വൃക്ഷത്തൈ വിതരണവും നടന്നു. കുട്ടികൾക്ക് ആവേശകരമായി കളർ ട്രീ യും നിർമ്മിച്ചു. പരിസ്ഥിതി ദിനവുമായി നടത്തിയ പരിപാടികളുടെ വിജയികൾക്ക് സമ്മാനദാനം നടത്തി.