ജി എൽ പി എസ് ചെറുവട്ടൂർ/അക്ഷരവൃക്ഷം/ഞാനും ലോക്ഡൗണും

ഞാനും ലോക്ഡൗണും


കൂട്ടുകാരെ....

മാനവരാശിയെ ഭീതിയിലാഴ്ത്തി കൊറോണ എന്ന പേരിൽ പെട്ടന്നൊരു രോഗം പ്രത്യക്ഷപെട്ടു. "Covid 19" എന്ന ഇത്തിരി കുഞ്ഞൻ എന്ന വൈറസ് നമ്മെ വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നേറുന്ന നമ്മെ സംബന്ധിച്ച് വീണുകിട്ടിയ അവസരമാണിത്. പെട്ടന്നുള്ള ലോക്ഡൗൺ പ്രഖ്യാപനത്തിലൂടെ എല്ലാം നിശ്ചലമായി.

മനുഷ്യൻ വിമാനം കണ്ടുപിടിച്ച ശേഷം ആകാശ പാതകൾ ശൂന്യമായ നാളുകൾ, പുകത്തുപ്പിയോടുന്ന വാഹനങ്ങൾ ഇല്ലാത്ത റോഡുകൾ, ഓട്ടം നിർത്തിയ കായലുകളും പുഴകളും,24 മണിക്കൂറും വിഷം തുപ്പുന്ന ഫാക്ടറി കുഴലുകൾ, എവിടെ നോക്കിയാലും കാണാൻ കഴിയുന്നതും കേൾക്കുന്നതും ( എവിടെയും സംസാരം) കോവിഡ് -19 എന്ന കുഞ്ഞൻ വൈറസിനെ കുറിച്ചാണ്.അത്രയ്ക്കും ഭീകരമാണ് ഇൗ കുഞ്ഞൻ വൈറസ്.

'ലോക് ഡൗൺ' മനുഷ്യനെ മറ്റൊരു ജീവിത ശൈലിയിലേക്ക് മാറ്റുകയാണ്. ആഡംബരമയി കാഴിയുന്നവനും ഒരു ചെറിയകുടിലിൽ കഴിയുന്നവനും ഒരുപെലെയാണ് എന്നും. പണമല്ല വലുത് എന്നും നമ്മെ ഇതിന് മുൻപ് വന്ന പ്രളയം പഠിപ്പിച്ചു എന്നിട്ടും മനസിലകവർക്ക്‌ ഇത കുഞ്ഞൻ വൈറസ് പറഞ്ഞു കൊടുക്കുകയാണ്. എന്നാലും മനസ്സിലാകുമോ എന്ന് അറിയില്ല നമ്മുടെ സമൂഹത്തിന്.

ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി നെട്ടോട്ടം ഓടുന്ന ഓടുന്ന പോലീസുകാർ ( ബിഗ് സല്യൂട്ട് ). കനത്ത ജാഗ്രതയോടുകൂടി മനുഷ്യരെ കര്യങ്ങൾ പറഞ്ഞു മനസ്സിലാകുന്ന ആരോഗ്യപ്രവർത്തകർ ( ബിഗ് സല്യൂട്ട് ). അകലം പാലിച്ച് സാധനങ്ങൾ വാങ്ങാൻ നിൽക്കുന്ന ജനങ്ങൾ, നിശ്ചലമായ വഴിയോര ങ്ങൾ. മാസ്ക് ധരിച്ച ജനങ്ങൾ, തിരക്ക് പിടിച്ച ജീവിതത്തിൽ എത്ര പെട്ടന്നാണ് ' ലോക് ഡൗൺ' എല്ലാം നിശ്ചലമാക്കിയത്.

എല്ലാവരും ലോക് ഡൗനിലൂടെ എത്ര പെട്ടന്നാണ് ഓരോ ജോലിയിലും ഏർപ്പെട്ടത്. ചിലർ പച്ചക്കറിയും പഴവർഗ്ഗങ്ങളും നടുന്നു. ചിലർ കുടുംബത്തോടൊപ്പം ആഹാരം പാകം ചെയ്യുന്നു. മറ്റു ചിലർ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് വേണ്ടി സഹായിക്കുന്നു. കുട്ടികൾ അവരുടെ ഓരോ പ്രവർത്തിയിൽ ഏർപ്പെടുന്നു. ഒന്നിനും സമയം ഇല്ലാതിരുന്ന ജനങ്ങൾ എങ്ങനെയാണ് ഓരോ ദിവസങ്ങൾ തള്ളി നീകേണ്ടത് എന്ന് ഓർത്ത് നടക്കുന്നു . നമ്മളെ എല്ലാവരെയും സംബന്ധിച്ചിടത്തോളം നല്ലൊരു അച്ചടക്കമാണ് ലോക് ഡൗൺ തരുന്നത്. " അകതിരിക്കം അകം തുറക്കാം " എന്ന മുദ്രാവാക്യത്തോടെ കൊവിഡ് എന്ന കുഞ്ഞൻ വൈറസിനെ നേരിടാം ഒറ്റകെട്ടയ് ഒരുമാനസോടെ ...... സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് ഒരുമിച്ച് നീങ്ങാം നല്ലൊരു നാളെക്കായി.... "Saty at home stay safe"

നമ്മുക്ക് വേണ്ടി രാപകൽ ഉണ്ണതെയും ഉറങ്ങാതെയും ജോലി ചെയ്യുന്ന നമ്മുടെ രക്ഷ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി


ഹസീന യൂനസ്
4 A ഗവ എൽ പി സ്‌കൂൾ ചെറുവട്ടൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം