Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

ഡേറ്റ്‌: 2-6-25

എടത്തനാട്ടുകര: നവാഗതർക്ക്‌ ഹൃദ്യമായ സ്വീകരണമൊരുക്കി എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോൽസവം സമാപിച്ചു. എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനവും സ്കൂളിൽ വർണ്ണാഭമായി നടന്നു.സ്കൂളിലെ സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌, സ്കൗട്ട്‌ ആന്റ്‌ ഗൈഡ്സ്‌,  ലിറ്റിൽകൈറ്റ്സ്‌, ജൂനിയർ റെഡ്‌ ക്രോസ്‌ യൂണിറ്റ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ നവാഗതരെ സ്കൂളിലേക്ക്‌ ആനയിച്ചു.അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം അക്ബറലി  പാറോക്കോട്ട്, പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈർ, വൈസ് പ്രസിഡന്റ് അബ്ദുസ്സലാം പടുകുണ്ടിൽ, എം.പി.ടി.എ. പ്രസിഡന്റ് ടി.പി. സൈനബ, പിടിഎ., എസ്.എം.സി.  എക്സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ പാറോക്കോട്ട്, ഒ. ഫിറോസ്, കെ. ധർമ്മ പ്രസാദ്, ഹരിദാസൻ, നാരായണൻകുട്ടി,  പി.പി. നൗഷാദ്, മുഹമ്മദാലി, ജയചന്ദ്രൻ, കെ.ടി. ഹംസപ്പ, എ.പി. മാനു, ഷമീം കരുവള്ളി, എം. സിബ്ഗത്ത് ഉമ്മർ മഠത്തൊടി, നാസർ ചാലിയൻ, ജുനൈദ്,  പ്രിൻസിപ്പൽ എസ്. പ്രദീഭ, പ്രധാനാധ്യാപിക വിനീത തടത്തിൽ, സീനിയർ അസിസ്റ്റന്റുമാരായ സലീന, ഡോ. സി.പി.  മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറിമാരായ ശിവദാസൻ, കെ.എസ്. ശ്രീകുമാർ, അധ്യാപകരായ പി.പി.  അബ്ദുലത്തീഫ്, വി.പി. അബൂബക്കർ, സി. ബഷീർ, കെ.ടി. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മിഠായി  വിതരണവും നടത്തി.