ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19867-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19867 |
| യൂണിറ്റ് നമ്പർ | LK/2018/19867 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ലീഡർ | സഫ്ന ഷെറിൻ |
| ഡെപ്യൂട്ടി ലീഡർ | ശ്രേയ കെ എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സതി വി വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിന്ധു ഹസിനി |
| അവസാനം തിരുത്തിയത് | |
| 19-03-2026 | Mohammedrafi |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മാതൃക പരീക്ഷ
ഈ വർഷത്തെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് Software ഉപയോഗിച്ചുള്ള പരിശീലനം പത്താം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനുമുള്ള പരിശീലനമാണ് നടന്നത്. ഉച്ചസമയത്തും വൈകുന്നേരവും ആണ് പരിശീലനം നൽകിയത്. പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും പരിശീലനം നൽകാൻ സാധിച്ചു. കൈറ്റ് മിസ്ട്രസ്മാരായ ജിബി ടീച്ചർ, സതി ടീച്ചർ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
2025 ജൂൺ 25 2025 - 26 അധ്യയന വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ 2025 ജൂൺ 25 നടന്നു. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷ ദിവസം രാവിലെ 9 മണിക്ക് തന്നെ ഹാജരായി. കൈറ്റ് ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് അഭിരുചി പരീക്ഷ നടന്നത്. കൈറ്റ് മിസ്ട്രസ് സതി, ജിബി എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 10 മണി മുതൽ 12.30 വരെ നടന്നു. കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷയ്ക്ക് എത്തിയത്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച് വിദ്യാർത്ഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. 12.30 ന് തന്നെ 54 കുട്ടികളും പരീക്ഷ പൂർത്തിയാക്കി. വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് LKMS ൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‌ലോഡ് ചെയ്തു.
.






