പ്രവേശനോത്സവം

ജൂൺ 2 പ്രവേശനോത്സവത്തിൽ നിരവധി രക്ഷിതാക്കളും കുട്ടുകളും പങ്കെടുത്തു ഒന്നാം ക്ലാസിലെ കുട്ടികളെ ബലൂൺ നൽകി സ്വീകരിച്ചതിനു ശേഷം ഉദ്ഘാടന പരിപാടി നടക്കുന്ന പുതിയ കെട്ടിടത്തിലേക്ക് കൊണ്ടുപോയി. പരിപാടിയിൽ പി ടി എ പ്രസിഡൻ്റ്, വാർഡ് മെമ്പർ ശങ്കരനാരായണൻ, HM മുജീബ്മാസ്റ്റർ പി ടി എ അംഗം നിസ്സാർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനം ശ്രീ ശങ്കരനാരായണൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ഹാരിസ് ബാബു, പ്രധാനാധ്യാപകൻ മുജീബ്മാസ്റ്റർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ മാധ്യമം പത്രത്തിൻ്റെ സപ്ലിമെൻ്റ് മെമ്പർ ഏറ്റുവാങ്ങി കൊച്ചുകുട്ടികളുടെ ഗാനങ്ങളും പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി .നന്ദി ജുനൈദ് മാസ്റ്റർ പറഞ്ഞു. കുട്ടികൾക്ക് സമ്മാനപൊതികൾ മെമ്പറും പി ടി എ പ്രസിഡൻ്റും പ്രധാനാധ്യാപകനും നിർവ്വഹിച്ചു അതിനു ശേഷം കുട്ടികൾക്ക് സേമിയ പായസ വിതരണവും നടന്നു

പ്രീപ്രൈമറി പ്രവേശനോത്സവം

പ്രീപ്രൈമറി പ്രവേശനോത്സവം 4/6/2025 ബുധൻ 10 മണിക്ക് പ്രൗഡഗംഭീരമായി നടത്തി. HM സ്വാഗത പ്രസംഗം നടത്തി.പി ടി എ പ്രസിഡണ്ട് ഹാരിസ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ മാനേജർ നാസർ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.ബീന ടീച്ചർ,പി ടി എ പ്രതിനിധികളായ ഹിദായത്ത്, നിസാർ എന്നിവർ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആരിഫ ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ പരിപാടികൾ അരങ്ങേറി.കുട്ടികൾക്ക് മധുര വിതരണം നടത്തി.

CPTA യോഗം

30/06/25 നു എല്ലാ ക്ലാസ്സുകളിലെയും സിപിടി എ യോഗം നടന്നു.പ്രീ ടെസ്റ്റ് അച്ചടക്കം, യൂണിഫോം ,പൊതുകാര്യങ്ങൾ പകർച്ചവ്യാധികൾ, ശുചിത്വം സ്കൂളിൽ നടന്ന വിവിധ പരിപാടികൾ,സമഗ്ര ഗുണമേന്മ പദ്ധതി  എന്നിവയെ കുറിച്ച് യോഗത്തിൽ സംസാരിച്ചു. പ്രീ ടെസ്റ്റ് അവലോകനം നടന്നു .യോഗത്തിൽ രക്ഷിതാക്കളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.

KMMAUP സ്കൂളിൽ അലിഫ് ടാലന്റ് ടെസ്റ്റ് 2025-26 വിജയകരമായി പൂർത്തിയായി

ചെറുകോട്: 2025 ജൂലൈ 3, വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് KMMAUP സ്കൂളിൽ വെച്ച് 2025-26 അധ്യയന വർഷത്തെ സ്കൂൾതല അലിഫ് ടാലന്റ് ടെസ്റ്റ് വിജയകരമായി നടന്നു. വിദ്യാർത്ഥികളുടെ കഴിവുകളും അറിവും പ്രോത്സാഹിപ്പിക്കുന്നതിനായി അലിഫ് ക്ലബ്ബാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്.

(UP) വിഭാഗത്തിൽ ലൈഹ ഫാത്തിമ പി ഒന്നാം സ്ഥാനം നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. മിന ഫാത്തിമ പി രണ്ടാം സ്ഥാനവും മുഹമ്മദ് ഹിഷാൻ കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

(LP) വിഭാഗത്തിലും വാശിയേറിയ മത്സരമാണ് നടന്നത്. ഷസ്മീൻ എം ഒന്നാം സ്ഥാനം നേടിയപ്പോൾ, ആദിലും മുഹമ്മദ് ഐഫായും രണ്ടാം സ്ഥാനം പങ്കിട്ടു. മുഹമ്മദ് സിനാൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വിജയികളെ സ്കൂൾ അധികൃതരും അലിഫ് ക്ലബ്ബും അഭിനന്ദിച്ചു. വരും വർഷങ്ങളിലും വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

'സമഗ്ര' പരിശീലനം

04/07/2025

ഹെഡ് മാസ്റ്റർ മുജീബ് മാസ്റ്റർ, സുജിത ടീച്ചർ എന്നിവർ ചേർന്ന് അധ്യാപകർക്ക് 'സമഗ്ര 'യുടെ പരിശീലനം നൽകി. സമഗ്രയിൽ എങ്ങനെ TM ക്രിയേറ്റ് ചെയ്തു അയക്കാം എന്ന് പരിശീലനത്തിൽ വ്യക്തമാക്കി.

സമഗ്ര ഗുണമേന്മ പദ്ധതി- ബോധവൽക്കരണം

ജൂൺ മൂന്നാം  തീയതി മുതൽ പൊതുവിഷയങ്ങളിൽ കുട്ടികൾക്കായി ബോധവൽക്കരണ പരിപാടികൾ നടത്തി.

03/06/25

മയക്കുമരുന്ന്/ ലഹരി ഉപയോഗത്തിനെതിരെ വിവിധ പ്രവർത്തനങ്ങൾ ക്ലാസിൽ നടന്നു. പോസ്റ്റർ നിർമ്മാണം ,കുട്ടികളുടെ സ്കിറ്റ്,കൊളാഷ്  തുടങ്ങിയവ അന്നേദിവസം നടന്നു.

04/06/25

ട്രാഫിക് നിയമങ്ങൾ, റോഡിലൂടെ സഞ്ചരിക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,സ്കൂൾ വാഹന സഞ്ചാരം എന്നിവയെ കുറിച്ച് കുട്ടികൾക്ക്  അധ്യാപകർ ബോധവൽക്കരണം നടത്തി.  ട്രാഫിക് അടയാളങ്ങളുമായി ബന്ധപ്പെട്ട സ്കിറ്റ് അവതരണം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.

05/06/25

വ്യക്തി ശുചിത്വം,പരിസര ശുചിത്വം ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം എന്നിവയിൽ കുട്ടികൾ കുട്ടികളെ ബോധവൽക്കരണം നടത്തി.

സ്കൂൾ സൗന്ദര്യവൽക്കരണം-ഹരിത ക്ലബ്ബ് ഉദ്ഘാടനം

05/06/25

ചെറുകോട് കെ എം എം എ യു പി സ്കൂളിൽ പരിസ്ഥിതി ദിന പ്രത്യേക അസംബ്ളിയിൽ സ്കൂൾ സൗന്ദര്യം വൽക്കരണത്തിന് തുടക്കം കുറിച്ചു.എല്ലാ ക്ലാസ്സുകളിലേക്കും ചെടി ചട്ടിയും പയറും വിതരണം ചെയ്യുന്നതിൻറെ ഭാഗമായി നാലാം ക്ലാസിലെക്കുള്ള ചെടി ചട്ടിയും പയറും സീനിയർ അദ്ധ്യാപിക എം.ബീന പ്രധാന അദ്ധ്യാപകൻ എം.മുജീബ് മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി.ഹരിത ക്ളബ് കോഡിനേറ്റർ കെ.വി.സിന്ധു കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് പ്രധാന അദ്ധ്യാപകൻറ അധ്യക്ഷതയിൽ പി.ടി.എ.പ്രസിഡൻറ് യു.ഹാരിസ് ബാബു ഹരിത ക്ലബ്ബ് ഉത്ഘാടനം ചെയ്തു.ഉപയോഗം കഴിഞ്ഞ പേനകൾ*എഴുതി തീർന്ന മധുരം* ഉദ്ഘാടനവും നടത്തി.പത്ത് എഴുതി തീർന്ന പേനകൾ നൽകിയാൽ ഒരു പുതിയ പേന നൽകുമെന്ന് കോഡിനേറ്റർ വാഗ്ദാനം നൽകി.ചടങ്ങിൽ കുട്ടികൾക്ക് വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് പച്ചക്കറി വിത്തുകൾ തൈകൾ വിതരണം ചെയ്യുകയും മികച്ച കൃഷി നടത്തുന്നവർക്ക് പി.ടിഎ പ്രസിഡന്റ്, ഹരിത ക്ലബ്ബ് കോഡിനേറ്റർ സമ്മാനം വാഗ്ദാനം ചെയ്തു.സ്ക്കൂളിലേ എല്ലാ ക്ലാസിലേക്കു ചെടി ചട്ടിയും ചെടികളും വിതരണം ചെയ്യുകയും, പരിസ്ഥിതി ദിന ക്ളാസ് സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ജുനൈദ് മാസ്റ്റർ വളരെ നന്നായി നൽകി.അഭിജിത്ത്, ജാബിർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് കുട്ടികൾക്ക് പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനം വിതരണം ചെയ്യ്തു.

എഴുതി തീർന്ന മധുരം പദ്ധതിയിൽ ആദ്യത്തെ ദിവസം തന്നെ 50പേന നിക്ഷേപിച്ചു ശാദുലി.എ.5പുതിയ പേനകൾ കരസ്ഥമാക്കി.പരിസ്ഥിതി ദിന പോസ്റ്റർ രചന മത്സരം ക്ലാസ്സ് തലത്തിൽ നടത്തി.

ജൂൺ 9

ആരോഗ്യം വ്യായാമം കായിക ക്ഷമത നല്ല ആഹാരം ശീലങ്ങൾ എന്നിവയെ കുറിച്ച് കുട്ടികളെ ബോധവൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

ജൂൺ 10

ഡിജിറ്റൽ അച്ചടക്കവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

ജൂൺ 11

പൊതുമുതൽ സംരക്ഷണം നിയമബോധം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി

ജൂൺ 12

പരസ്പര സഹകരണം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.


സി.എം.കിഡ്‌സ് സ്കോളർഷിപ്പ്  പരീക്ഷ പരിശീലനം

LSS USS പരീക്ഷകൾക്ക് വേണ്ടി മികച്ച പരിശീലനം നൽകുന്നു. ഒന്നാം ടേം പരീക്ഷയുടെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളെ തെരഞ്ഞെടുത്തു എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ morning ക്ലാസുകളും അവധി ദിവസങ്ങളിലും ക്ലാസുകൾ കൊടുത്തു. ഫെബ്രുവരി 5 മുതൽ 7 ദിവസത്തെ night camp സംഘടിപ്പിച്ചു. ഇടക്ക് motivation ക്ലാസുകളും നടത്തി കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണയും മാനസിക പിന്തുണയും നൽകാൻ വിദ്യാലയം കൂടെ നിൽക്കുന്നു.

പഠനോത്സവം

 
 

2025-26 വർഷത്തെ പഠനോത്സവം വളരെ മികച്ച രീതിയിൽ നടന്നു.എൽ .പി ,യു  പി വി വിഭാഗങ്ങളിൽ ക്ലാസ് തലങ്ങളിലാണ് പരിപാടികൾ നടന്നത്.പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരവും,പഠനപ്രവർത്തനങ്ങളുടെ ഉത്പന്നങ്ങളും,ശാസ്ത്ര പരീക്ഷണങ്ങളും പഠനോത്സവം മികച്ചതാക്കി .