പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/കൊറോണയും മനുഷ്യനും തമ്മിലുള്ള സംഘർഷം

Schoolwiki സംരംഭത്തിൽ നിന്ന്
      കൊറോണയും മനുഷ്യനും തമ്മിലുള്ള സംഘർഷം

കൊറോണ വൈറസ്- ഹ....ഹ...ഹ... ഞാനാണ് കൊറോണ വൈറസ്. ഞാനീ ലോകം മുഴുവൻ കീഴടക്കും. എന്നെ തടയാൻ ആർക്കും കഴിയില്ല. ഹ...ഹ....ഹ ലോകം മുഴുവൻ എന്നെ കുറിച്ചായിരിക്കും സംസാരിക്കുക. ഞാൻ എന്റെ ശക്തി കൊണ്ട് ജനങ്ങളേയും ജീവജീലങ്ങളേയും നശിപ്പിക്കും. ഹ...ഹ...ഹ...

കൊറോണ വ്യാപിച്ചു കഴിഞ്ഞപ്പോൾ

മനുഷ്യൻ- എന്റെ ദൈവമേ..... എന്ത് ദുരിതമാണിത്? എനിക്ക് പേടിയാകുന്നു.എന്ത് രോഗമാണ് ദൈവമേ ഇവിടെ പകർന്നിരിക്കുന്നത്? ഒന്നും മനസ്സിലാകുന്നില്ലല്ലോ. ഈ വൈറസ് ലോകത്തേ ആകമാനം വിഴുങ്ങിയിരിക്കുകയാണ്. ഞങ്ങൾ എന്ത് ചെയ്യും?

കൊറോണ വൈറസ്- ഹ....ഹ....ഹ... എന്റെ പ്രയത്നം സഫലമായിരിക്കുന്നു. ഒരോ മനുഷ്യരുടെ മനസ്സിലും ഞനോരു പേടി സ്വപ്നമായിരിക്കുന്നു. ഹ..ഹ..ഹ.. എന്നെ നശിപ്പിക്കാൻ ഈ ലോകത്തിൽ ആർക്കും കഴിയില്ല. ഞാനാണ് ഇനി മുതൽ ലോകത്തെ ഭരിക്കാൻ പോകുന്നത്.

മനുഷ്യൻ കൊറോണയെക്കുറിച്ച് കൂടുതൽ മനസിലാക്കിയപ്പോൾ

മനഷ്യൻ- നിറുത്തെയാ അഹങ്കാരിയായ വൈറസേ. അധികപ്രസംഗി ...! നിന്നെ ഞങ്ങൾ ഭൂമിയിൽ നിന്നും ഉന്മൂലനം ചെയ്തിരിക്കും. ഇത് സത്യം . നീ ഈ ഭൂമിയിൽ അധികം വാഴില്ല.

കൊറോണ വൈറസ്- ഹും പിന്നെ നിങ്ങൾ എന്നെ ഭൂമിയിൽ നിന്നും നീക്കുമെന്നോ. അത് നടക്കാൻ പോകുന്നില്ല. നിങ്ങൾക്ക് എന്നെ ശരിക്കും അറിയില്ല. ഞാൻ നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ചാൽ ഉണ്ടാകുന്ന ലക്ഷണങ്ങളൊന്നും നിങ്ങൾക്കറിയില്ലല്ലോ? എനിക്കെതിരെ നിങ്ങൾ മരുന്നും കണ്ടു പിടിച്ചിട്ടില്ല. എങ്ങനെയാ നിങ്ങൾ എന്നെ തുരത്താൻ പോകുന്നത്?

മനുഷ്യൻ- ഹ....ഹ....ഹ... ഞങ്ങൾ നിന്നെക്കുറിച്ചുള്ള എല്ലാവിവരങ്ങളും അറിഞ്ഞിരിക്കുന്നു. നിന്റെ ഘടനയും നിന്റെ പ്രവർത്തനങ്ങളും ലക്ഷണങ്ങളുമെല്ലാം ഇപ്പോൾ ഞങ്ങൾക്കറിയാം. ഇനി ഞങ്ങൾ നിനക്കെതിരെ പ്രതിരോധിക്കും. ഭൂമിയെ നിന്റെ ചങ്ങലയിൽ നിന്നും രക്ഷിച്ചിരിക്കും. നിനക്കെതിരെ മരുന്നും കണ്ടുപിടിക്കും.

കൊറോണ വൈറസ്-എന്നാൽ അങ്ങനെയാകട്ടെ. നമുക്കു കാണാം.

കുറച്ചു ദിവസങ്ങൾക്ക് ശേഷം

കൊറോണ വൈറസ്- എന്റെ അനുയായികളെ എല്ലാം വൃത്തികെട്ട മനുഷ്യർ കൊല്ലുകയാണല്ലോ. ഇനി എന്താ ചെയ്യാ. ഇങ്ങനെ പോയാൽ എന്നേയും അവർ കൊല്ലും. ഇപ്പോഴാണെങ്കിൽ ആരുടേയും ശരീരത്തിൽ പ്രവേശിക്കാനും കഴിയുന്നില്ല. ഇപ്പോൾ എല്ലാ മനുഷ്യരും മാസ്ക്കും ഗ്ലൗസും ധരിച്ചിരിക്കുന്നു. എന്നെ നശിപ്പിക്കാൻ ശേഷിയുള്ള വെള്ളം ഉപയോഗിച്ച് അവർ ശരീരം ശുചിയാക്കുന്നു. ആരും വീട്ടിൽനിന്നും പുറത്ത് ഇറങ്ങുന്നുമില്ല. എന്താ ചെയ്യുക ???

മനുഷ്യൻ - ഹ....ഹ....ഹ.. എങ്ങനെയുണ്ട് ഞങ്ങളുടെ പ്രവർത്തനം? ഇനി നിനക്ക് ഈ ലോകത്തിൽ ജീവിക്കുന്നത് അസാധ്യമാണ്. നിനക്കെതിരെയുള്ള മരുന്ന് കുറച്ച് ദിവസങ്ങൾക്കകം ഞങ്ങൾ കണ്ടുപിടിക്കും. മരുന്ന് കണ്ടുപിടിച്ചാൽ നിനക്ക് ജീവിതം സാധ്യമല്ല.

കൊറോണ വൈറസ്- അയ്യോ..... എന്നെ കൊല്ലല്ലേ..... ഞാൻ ജീവിച്ചോട്ടെ . ഞാൻ നിങ്ങൾക്ക് ഒരു ദുരിതവും ഉണ്ടാക്കില്ല. സത്യം

മനുഷ്യൻ - വേണ്ട ഇനി നിനക്ക് ഇവിയെ സ്ഥാനമില്ല. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലതെ നീ എല്ലാവരേയും കൊന്നില്ലേ...................... നിന്നെ ഞങ്ങൾ വെറുതെ വിടില്ല.

കൊറോണ വൈറസ്- വേണ്ടാ ഞാൻ പൊയ്ക്കോള്ളാം. എന്റെ തെറ്റ് എനിക്ക് മനസ്സിലായിരിക്കുന്നു. ഇനി ഞാൻ നിങ്ങളെ ദ്രോഹിക്കില്ല. എന്നെ നിങ്ങൾ കൊന്നോളൂ.

മനുഷ്യൻ - ശരി നിന്നെ ഞങ്ങൾ കൊല്ലുന്നു. ഇനിയൊരിക്കലും ഈ ലോകത്തിലേക്ക് കടന്നു വരരുത്.

കൊറോണ വൈറസ്- ശരി, ഞാൻ പോകുന്നേ.......


നമ്മുടെ ലോകത്ത് പടർന്നിരിക്കുന്ന കൊറോണയെ നമ്മൾ തുരത്തും. ഉതിനായി നിങ്ങൾ കൈകൾ കഴുകിയും വ്യക്തി ശുചിത്വം പാലിച്ചും മാസ്ക് ധരിച്ചും കൊറോണക്കെതിരേ പ്രതിരോധിക്കൂ.

റിയ പോൾ
10 എ പയസ് ഗേൾസ് ഹൈസ്ക്കൂൾ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ