ഈനാംപേച്ചി തൻ നിർജലിത -
ശൽക്കങ്ങളുൽഭവിക്കുന്ന കോവിഡ്
മാരക വൈറസിൻ ഭീതിയും നോവും
അയലത്തെ വീട്ടിൽ നിന്ന് എത്തുന്നവർക്കോ
ഐസോലേഷൻ വാർഡ് സജ്ജം..
അമ്മയും പെങ്ങളും ഭാര്യയും മക്കളും എല്ലാവരും
ദൂരത്ത് വന്നിട്ടും ദൂരത്ത് കാണാനും മിണ്ടാനും വയ്യ
വെയിലുള്ള നാട്ടിൽ പൊരിയുന്ന വെയിലിൽ
നിന്നൊരുവേള നാട്ടിലെത്തുമ്പോൾ
എന്തൊരു കൊതിയാണെന്ന് പ്രിയമുള്ളവരെ കാണാൻ.....