എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി: ഇനിയും നാം ഉണരാതെ വയ്യ
പരിസ്ഥിതി: ഇനിയും നാം ഉണരാതെ വയ്യ
എന്താണ് പരിസ്ഥിതി.!! നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളെയും അവയുടെ നിലനിൽപ്പിനെയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്. എന്താണ് പരിസ്ഥിതിയെ കുറിച്ച് പറയുന്നതിലെ പ്രാധാന്യം. നിറയെ കൽ പവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും വയലുകളും നിറഞ്ഞ ഇടമായിരുന്നു ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കേരളം. എന്നാൽ ഇന്ന് വയലുകൾ പകുതിയും അപ്രത്യക്ഷമായിരിക്കുന്നു, തെങ്ങുകൾ ഉണങ്ങി കരിഞ്ഞു നിൽക്കുന്നു, വിളനിലങ്ങൾ കൂടി ഇല്ലാതായിരിക്കുന്നു. പരിസ്ഥിതിയും വൃക്ഷലതാദികളും പുഴകളും ഒക്കെ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു? മഴ പെയ്താൽ പുഴ കവിയുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. എന്തുകൊണ്ടാവാം ഇന്ന് അങ്ങനെയൊരു സ്ഥിതി വരാത്തത്? ഈ ചോദ്യങ്ങൾക്കെല്ലാം അവസാനം നാം എത്തിനിൽക്കുന്നത് അന്തരീക്ഷമലിനീകരണം എന്ന അതിഭീകരമായ പരിസ്ഥിതി പ്രശ്നത്തിൽ ആണ്. നാം തന്നെയാണ് ഇതിന് കാരണക്കാർ. ഒരു ദിവസം നാം ആരംഭിക്കുന്നിടത്ത് നിന്നും തുടങ്ങുന്നു മലിനീകരണം എന്ന പ്രവർത്തനം. നാം കടയിൽ നിന്നും കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ നാം കത്തിക്കുന്നു. മണ്ണിനൊപ്പം ഉരുകി ചുരുങ്ങിയ ഇവ മണ്ണിനോട് ലയിച്ചു ചേരാതെ ഒരു ആവരണമായി മണ്ണിൽ കിടക്കുന്നു. മഴ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നത് തടയുന്ന ഇവ വെള്ളത്തെ ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകിയകറ്റുന്നു. മണ്ണിൻറെ ഫലഭൂയിഷ്ഠത നഷ്ടമാകുന്നു അതിനൊപ്പം പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറയുന്നു. ഇത് മറ്റൊരു പാരിസ്ഥിതിക പ്രശ്നമാണ്. മനുഷ്യന് ആവശ്യമുള്ള വിഭവങ്ങൾ എല്ലാം പ്രകൃതിയിൽ ഉണ്ട്. എന്നാൽ മനുഷ്യൻറെ അത്യാർത്തി ക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല; എന്നാണ് ഗാന്ധിജി പറയുന്നത്. മനുഷ്യനെ പ്രകൃതിയോട് ഇണക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പുതിയ വർഷം ലോക പരിസ്ഥിതി ദിനം കൊണ്ടാടുന്നത്. ഇനിയും ജാഗ്രത കാണിച്ചില്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ച മഴയും ഓക്സിജനുമായി അധികകാലം ഈ ഭൂമിയിൽ നമുക്ക് ജീവിക്കാൻ ആവില്ല എന്ന് തീർച്ചയാണ്. അതിനാൽ മനുഷ്യനെ പ്രകൃതിയുമായി എന്തുവിലകൊടുത്തും ഇണക്കി ചേർക്കേണ്ട ഉത്തരവാദിത്വം മനുഷ്യരായ നമുക്ക് തന്നെയാണ്. നമുക്ക് ഇതിനുവേണ്ടി ഒരുമിക്കാം കൈകോർക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |