ഗവ എൽപിഎസ് ഇരവിനല്ലൂർ/അക്ഷരവൃക്ഷം/എന്റെ ലോക്ക്ഡൗൺ ദിവസങ്ങൾ

എന്റെ ലോക്ക്ഡൗൺ ദിവസങ്ങൾ

ഞങ്ങളുടെ സ്കൂൾ അടച്ചതുമുതൽ പുറത്തെങ്ങും പോകാതെ വീട്ടിലിരുന്നു ടിവി കണ്ടു ബോറടിച്ചു.അപ്പോഴാണ് അടുക്കളത്തോട്ടം വലുതാക്കാമെന്ന് അച്ച പറഞ്ഞത്.തൂമ്പയുമായി അച്ച പറമ്പിലിറങ്ങിയപ്പോൾ ഞാനും ഒപ്പം കൂടി .മണ്ണുകിളയ്ക്കാനും കപ്പനടാനും അച്ചയെ സഹായിച്ചു.കുറെ പച്ചക്കറി വിത്തുകളും നട്ടു എൻെറ കപ്പയ്ക്കിപ്പോൾ പുതിയ ഇലകൾ വന്നു. ചെടികൾക്കു വെളളവും വളവും നല്കാനും അമ്മയെ സഹായിക്കാനും ഞാൻ പഠിച്ചു.

ഈ കൊറോണക്കാലത്തു കെെ കഴുകേണ്ടത് ഏറ്റവും അത്യാവശ്യമാണല്ലോ.എൻെറ സ്കൂളിൽ ഹെൽത്തിലെ സിസ്റ്റർ വന്ന് കെെ കഴുകുന്ന വിധം പഠിപ്പിച്ചിരുന്നത് ഞാൻ അച്ഛനെയും അമ്മയെയും പഠിപ്പിച്ചു.അച്ഛൻ മുഖം മറച്ചാണ് പുറത്തേയ്ക്ക് പോകുന്നത്. വന്നാലുടൻ കുളികഴിഞ്ഞാണ് അകത്തുകയറുന്നത്.കൊറോണയെ ഞങ്ങൾ പേടിയ്ക്കുന്നില്ല വരാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുന്നു.

നിഷ്നിതാ പ്രസാദ്
2 എ ഗവ എൽപിഎസ് ഇരവിനല്ലൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം