പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/തടവറകളിൽ നിന്ന്

തടവറകളിൽ നിന്ന് വെളിച്ചത്തിലേക്ക്

ഇനിയൊരു പുതിയ ലോകം
പുത്തൻ പ്രഭാതം
കരുതലായിരുന്നിടാം
കാലം മായിക്കുവാനാവാത്ത സ്മരണകളുമായി
തടവറയുടെ നിഴലുകളിൽ നിന്ന ഉയരുന്ന നിമിഷം
മധുരമാം സ്മൃതികളും
അതിലേറെ നൊമ്പരങ്ങളും
      ഇന്നലെകളിലെ
      പ്രകൃതി
      ഇന്നെനിക്കൊരു
      അദ്ഭുതം
      ഇന്നെനിക്ക് കൈ
      ചങ്ങലകളില്ല
      ഇരുമ്പഴി നിറഞ്ഞ
     വാതിലുകളില്ല
     എന്നാലുമീ ദിനങ്ങൾ
     തടവറയുടെ
     അനുഭൂതിയായ്
     വീണുകിട്ടിയ
     അവധിയെ
     വേദനയോടെ
     കാണുന്ന നിമിഷം
     തടവറകളിൽ നിന്നും
     വെളിച്ചത്തിലേക്ക്
     കൊതിപ്പൂ എൻ മനം

 

ഫാത്തിമ പർവീൻ .യു
9 ഐ പുളിയപറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 10/ 2024 >> രചനാവിഭാഗം - കവിത