അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ നല്ല കാലത്തിനായി കാത്തിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല കാലത്തിനായി കാത്തിരിക്കാം...

ഒരു മഹാമാരി...
മനുഷ്യനെ കാർന്നു തിന്നുന്നു.
അതിൻ പേരെന്തെന്നോ??
കോവിഡ്.
ലോകമാകെ പരക്കുന്നു കോവിഡ്,
പരത്തുന്നു കൊറോണ.
മനുഷ്യമനസ്സിനെ പേടിപ്പെടുത്തുന്ന
വൈറസാണ് കൊറോണ.
പേടിക്കേണ്ട മനുഷ്യരെ നിങ്ങൾ,
പേടിക്കേണ്ട!

ഈ മാരക വൈറസിനെ പ്രതിരോധിക്കാൻ ഉണ്ട് പല വഴികൾ.
ഒന്ന്, കൈകൾ കഴുകാം...
വൃത്തിയായി സോപ്പിട്ട് കഴുകീടാം.
രണ്ട്, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം...
മൂക്കും വായും മറച്ചീടാം.
മൂന്ന്, സാമൂഹിക അകലം പാലിക്കാം.
വീട്ടിൽത്തന്നെ ആയിരുന്നീടാം.
പിന്നെയുമുണ്ട് കൂട്ടരേ, മറ്റൊരു പ്രതിവിധി.
പ്രധാന പ്രതിവിധി.
പ്രതിരോധശേഷി വർധിപ്പിക്കും
ഭക്ഷണങ്ങൾ നമുക്ക് കഴിച്ചീടാം.

ശ്രദ്ധാലുവായിരിക്കുക മനുഷ്യരെ !
ഭയം വേണ്ട മുൻകരുതൽ മതി.
ഈ മഹാമാരിയെ തുരത്താം നമുക്ക്.
ഈ ലോകത്ത് നിന്ന് തുടച്ചു മാറ്റാം.
തകർക്കണം തകർക്കണം
കൊറോണ തൻ കണ്ണിയെ.
ഇക്കാലവും നമ്മൾ കടന്നുപോകും,
നല്ലകാലം വന്നുചേരും.

 


നൂറ ഫാത്തിമ
4B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത