അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പി.ടി.എ/കൂടുതൽ വായിക്കാം/2024-25
പിടിഎ ജനറൽ ബോഡി.
വരുന്ന ഒരു വർഷത്തേക്കുള്ള അസംപ്ഷൻ ഹൈസ്കൂളിന്റെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും രക്ഷിതാക്കളുമായി പങ്കുവെക്കുന്നതിനും ,പുതിയ വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുമായി ജനറൽ പിടിഎ.വിളിച്ചു ചേർത്തു. പിടിഎ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് രക്ഷിതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു.വരും വർഷത്തെ വിദ്യാർത്ഥികളുടെ പഠനനിലവാര പുരോഗതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അദ്ദേഹം രക്ഷിതാക്കൾ മുൻപിൽ അവതരിപ്പിച്ചു.പാഠ്യ മേഖലയോടൊപ്പം തന്നെ പാഠ്യേതര മേഖലയിലെയും വിദ്യാർത്ഥികളുടെ പുരോഗതി പ്രധാനമാണ്.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു .സീനിയർ അസിസ്റ്റൻറ് ശ്രീമതി സെബാസ്റ്റ്യൻ സ്വാഗതവും ശ്രീ ഷാജു എം എസ് നന്ദിയും അറിയിച്ചു.
2023-24 വർഷത്തെ കണക്ക് അവതരിപ്പിച്ചു.
പിടിഎ സെക്രട്ടറി ശ്രീ ഷാജി ജോസഫ് ചടങ്ങിൽ ബജറ്റ് അവതരിപ്പിക്കുകയും,വരും വർഷത്തേക്കു പ്രതീക്ഷിക്കുന്ന വിവിധ പദ്ധതികൾക്കുള്ള ചിലവുകളും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു .ജനറൽ പിടിഎ യോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.
രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്.
രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അസംപ്ഷൻ ഹൈസ്കൂളിൽ പിടിഎ മീറ്റിങ്ങിനോട് അനുബന്ധിച്ചാണ് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത് .സമൂഹത്തിൽവർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, രക്ഷിതാക്കൾ ഏറെ ശ്രദ്ധിക്കണമെന്ന് ക്ലാസ് കൈകാര്യം ചെയ്ത മോട്ടിവേറ്റർ ഡോക്ടർ കൈലാസ് നാഥ് നിർദ്ദേശിച്ചു. വിദ്യാർത്ഥികൾ ഒട്ടേറെ പേർ ചതിക്കുഴികളിൽ അകപ്പെടുന്നുണ്ട് .ആയതിനാൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ പെരുമാറ്റവും സൗഹൃദങ്ങളും ഏറെ ശ്രദ്ധിക്കണം .
പുതിയ വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു .
പിടിഎ സമ്മേളനത്തിന് ഒടുവിൽ പുതിയ വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു.ശ്രീ ബിജു ഇടയനാൽ വീണ്ടും പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.ശ്രീ നാഷ് ജോസ് പിടിഎ വൈസ് പ്രസിഡൻറ്.ശ്രീമതി ബിന്ദു എം പി ടി എ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.ചടങ്ങുകൾ ദേശീയഗാനത്തോടെ സമാപിച്ചു.
-
ശ്രീ.ബിജു ഇടയനാ ൽ പി.ടി.എ പ്രസിഡന്റ്
-
ശ്രീ. നാഷ് .പി.ടി.എ വൈസ് പ്രസിഡന്റ്
-
ശ്രീമതി ബിന്ദു. എം.പി.ടി.എ.പ്രസിഡന്റ്