സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/എന്താണ്‌ പരിസ്ഥിതി?

എന്താണ്‌ പരിസ്ഥിതി?

പ്രപഞ്ചത്തിൻെറ പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റം വരുത്തി കൊണ്ടിരിക്കുന്നു. അങ്ങനെ ഒരു ഘട്ടത്തിൽ ഭൂമിയിൽ ജീവന്റെ ആദ്യ നാമ്പ്‌ പൂത്തു. കരയും കടലും മഞ്ഞും മഴയും മനുഷ്യനും ഭൂമിയെ മറ്റെന്തിൽ നിന്നും വ്യത്യസ്തമാക്കി. ഭൂമിയുടെ ഓരോ കോണും ഓരോ സസ്യജാലങ്ങൾക്ക്‌ ജീവിക്കാൻ പറ്റുന്ന തരത്തിലുള്ള വാസസ്ഥലങ്ങളും ചുറ്റുപാടുകളും ആയി മാറി. അതിനെ നമ്മൾ പരിസ്ഥിതി എന്ന്‌ വിളിച്ചു

ഏതൊരു ജീവിയുടെയും ജീവിതം അവയുടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ആണ്‌ കിടക്കുന്നത്‌. വെള്ളം, വായു ,മണ്ണ്‌ എന്നിവ പരിസ്ഥിതിയുടെ അവിഭാജ്യഘടകമാണ്‌. ഈ ഘടകങ്ങളിൽ മനുഷ്യൻറെ കൈകടത്തലുകൾ ഇല്ലാതെ പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പര ആശ്രയത്തിൽ കഴിയുന്ന ഇടങ്ങൾ സന്തുലിതമായ പരിസ്ഥിതി എന്ന സങ്കല്പത്തിന്‌ ചേർന്നതാണ്‌.</.p align=justify>

ജീവീയ ഘടകങ്ങളും അജീവിയ ഘടകങ്ങളും നിലനിൽക്കുന്ന ചുറ്റുപാട്‌ ആണല്ലോ പരിസ്ഥിതി. അതിനാൽ ഒരു ജീവിയുടെ ജീവിത ചക്രവും അതിന്റെ സ്വഭാവവും പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ചുരുക്കത്തിൽ ജീവനുള്ളവയും ജീവൻ ഇല്ലാത്തവയും സ്ഥിതിചെയ്യുന്ന ചുറ്റുപാടുകളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളും ചേരുമ്പോൾ ഒരു പ്രത്യേക പരിസ്ഥിതി രൂപപ്പെടുന്നു.

പ്രകൃതി ക്ഷണികമാണ്‌. അത് അനുനിമിഷം മാറുന്നു .അതിനുകാരണം മനുഷ്യൻറെ പ്രവർത്തികൾ ആണ്‌ .മനുഷ്യൻറെ സ്വാർത്ഥത മൂലം പ്രകൃതിയുടെ അഭിവാജ്യ ഘടകങ്ങൾ നിരന്തരം ചൂഷണം ചെയ്യുന്നു. പരിസ്ഥിതി വിജ്ഞാനം ഉണ്ടെങ്കിലും അവ പരിഗണിക്കാതെ പ്രകൃതിയെ നശിപ്പിക്കുകയാണ്‌ മനുഷ്യൻ.

ജീവികളുടെ പ്രവർത്തങ്ങളെ കുറിച്ചും അവയ്ക്ക്‌ പരിസ്ഥിതിയുമായുള്ള ബന്ധങ്ങളെ കുറിച്ച്‌ പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ പരിസ്ഥിതി വിജ്ഞാനം. അവയെ പഠിക്കാൻ മാത്രമല്ല ഉൾക്കൊള്ളാനും മനുഷ്യൻ ശ്രമിക്കണം .പരിസ്ഥിതി വിജ്ഞാനം മനുഷ്യൻറെ നിലനിൽപ്പിന്‌ അനിവാര്യമാണ്‌.ജീവജാലങ്ങളുടെ ജീവചക്രത്തിന്റെയും പ്രകൃതിയുടെ പരിണാമത്തെ കുറിച്ച്‌ മനസ്സിലാക്കാനും പരിസ്ഥിതി വിജ്ഞാനം സഹായിക്കുന്നു. പരിസ്ഥിതി വിജ്ഞാനത്തിൽ മനുഷ്യൻ പ്രാധാന്യം നൽകേണ്ടത്‌ പരിസ്ഥിതി സംരക്ഷണത്തിനാണ്‌. പരിസ്ഥിതിയെ സംരക്ഷിക്കാതെ മനുഷ്യന്‌ നിലനിൽക്കാനാവില്ല .പരിസ്ഥിതി വിജ്ഞാനത്തിൽ നാം എന്തിനെയെങ്കിലും പറ്റി പഠിക്കുമ്പോൾ അതിൻറെ ചുറ്റുപാടും സാഹചര്യവും നാം പഠിക്കണം. എങ്കിലേ പരിസ്ഥിതി വിജ്ഞാനം ഒരു പൂർണ്ണതയിൽ എത്തു.

പരിസ്ഥിതിയെ കുറിച്ചും , പരിസ്ഥിതി വിജ്ഞാനത്തെ കുറിച്ചും പഠിക്കുമ്പോൾ , പരിസ്ഥിതി എങ്ങനെരൂപം പ്രാപിച്ചു എന്ന്‌ നാം ചിന്തിക്കണം.മനടുഷ്യന്റെ പ്രവർത്തനങ്ങളുടെയും കൈകടത്തലുകളും ഫലമായി രൂപപ്പെട്ട ഒന്നാണ്‌ പരിസ്ഥിതി. ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ്‌ പരിസ്ഥിതിയുടെ നിലനിൽപ്പിന്‌ അനിവാര്യം. ഓരോ ജീവജാലങ്ങൾക്കും ജീവിക്കാൻ ആവശ്യമുള്ള ചുറ്റുപാടുകൾ ഒരുക്കുന്നതും പരിസ്ഥിതി തന്നെ.

ജീവജാലങ്ങളുടെ നിലനിൽപ്പും അവയ്ക്ക്‌ പരിസ്ഥിതിയോടുള്ള ബന്ധവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. ഒരു ജീവിയുടെ സ്വാർത്ഥതയ്ക്ക്‌ വേണ്ടി മറ്റൊന്നിനെ കരു ആക്കുമ്പോൾ അതിൻറെ നാശമാണ്‌ സംഭവിക്കുന്നത്‌. ഒരു ജീവിയോ ഒരുകൂട്ടം ജീവജാലങ്ങളുടെയോ നാശം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകർക്കുന്നു.

അനഘ സജി
9 എ സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്,എസ്സ് കുറുമ്പനാട്.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 07/ 08/ 2024 >> രചനാവിഭാഗം - ലേഖനം