സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 12047-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12047 |
| യൂണിറ്റ് നമ്പർ | LK/2018/12047 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചിറ്റാരിക്കാൽ |
| ലീഡർ | ജാൻവി സുരേഷ് |
| ഡെപ്യൂട്ടി ലീഡർ | കാർത്തിക് ആർ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | തോമസ് എ ഡി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിന്ധു അഗസ്റ്റിൻ |
| അവസാനം തിരുത്തിയത് | |
| 10-03-2026 | 12047 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-2027
1 AJAY HARIDAS
2 AMEYA ANN SOJAN
3 AMMANUEL
4 ANA DHULFA P K
5 ANN MARIA
6 ARSHITHA V S
7 ATHUL M S
8 CHRISTY SAJAN
9 DHWANI E S
10 FATHIMA SANA P K
11 GEORGE BLAISE
12 HARITHA MOHAN
13 HUNAINA.M.P
14 JAHNAVI SURESH
15 JASMINE JAMES
16 JIBIN BIJOY
17 JUVEL JOHN
18 KARTHIK R K
19 MUHAMMED RABEEH M
20 MUHAMMED RIHAN K
21 MUHAMMED SHUHAIB K V
22 NANDAGOPAN K
23 NOYAL JOJI
24 PARVATHI K
25 RANJIMA K K
26 RASHA FATHIMA K P
27 ROSENA MARIYA JOSHI
28 SAARA SOJAN
29 SHEBHA ELIZABETH BINO PACHIKAL
30 SHIRAZ RAHMAN S C
പ്രവർത്തനങ്ങൾ_2024-25
പ്രിലിമിനറി ക്യാമ്പ്
കടുമേനി: 08/08/2024ന് 2024-27വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.സെന്റ് മേരീസ് ഹൈസ്കൂളിലെ 29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ് മാസ്റ്റർ ശ്രീ ജിജി എം എ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ മനോജ് കെ വി ക്ലാസ് നയിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ തോമസ് എ ഡി, മിസ്ട്രസ്സ് ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിലെ മുന്ന് വര്ഷകാലയളിവിലെ പ്രവർത്തനങ്ങളും ആനിമേഷൻ,പ്രോഗ്രാമിങ് എന്നീ മേഖലകളെ കുറിച്ചും ക്യാമ്പിൽ പരിചയപ്പെടുത്തി.രക്ഷിതാക്കൾക്കായുള്ള ക്ലാസും സംഘടിപ്പിച്ചു.
വോട്ടിംഗ് മെഷിൻ
കടുമേനി:സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 16/08/24 വെള്ളിയാഴ്ച ഡിജിറ്റൽ ആയി നടത്തി . വോട്ടിംഗ് മെഷിൻ ഉപയോഗിച്ചുള്ള ഇലക്ഷൻ പ്രക്രിയ വിദ്യാർത്ഥികളിൽ ആവേശവും കൗതുകവും ഉണർത്തി . അദ്ധ്യാപകരായ ശ്രീ. തോമസ് എ ഡി ,ശ്രീമതി സ്മിത എ ജി ,ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിച്ചു .
മികവുത്സവം
സെന്റ് മേരീസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവുത്സവം റോബോ ആന്റ് ആനിമേഷൻ ഫെസ്റ്റ് 2025 ഫെബ്രുവരി 12 ന് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ജിജി എം എ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ തോമസ് എ ഡി സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ഡെറ്റ്‌സി തോമസ് ആശംസകളർപ്പിച്ച് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി സിന്ധു അഗസ്റ്റിൻ നന്ദി അർപ്പിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ ഉത്പന്നങ്ങൾ അവതരിപ്പിച്ചു.
പ്രവർത്തനങ്ങൾ_2025-26
സ്കൂൾ ക്യാമ്പ്
കടുമേനി: 22/05/2025ന് 2024-27വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്കൂൾതല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.സെന്റ് മേരീസ് ഹൈസ്കൂളിലെ 28 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ് മാസ്റ്റർ ശ്രീ ജിജി എം എ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സെന്റ് തോമസ് എച്ച് എസ് എസ് തോമാപുരം കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സ്വപ്ന വി എസ് ക്ലാസ് നയിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ തോമസ് എ ഡി, മിസ്ട്രസ്സ് ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു. വീഡിയോ എഡിറ്റിംഗ് , ഡി എസ് എൽ ആർ ക്യാമറ ഷൂട്ടിംഗ് പ്രാക്ടീസ് എന്നീ മേഖലകളിൽ പരിശീലനം നൽകി.
സ്വതത്ര സോഫ്റ്റ്‌വെയർ ദിനാചരണം
കടുമേനി: കൈറ്റ് കാസർകോഡിന്റെ ആഭിമുഖ്യത്തിൽ സ്വതത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് 22/09/2025 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സെന്റ് മേരീസ് ഹൈസ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ ശ്രീ ജിജി എം എ ഉദ്ഘാടനം നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് ലീഡർ കുമാരി ക്രിസ്റ്റിൻ റോസ് തോമസ് സോഫ്റ്റ്‌വെയർ സ്വാതത്ര്യദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ തോമസ് എ ഡി, മിസ്ട്രസ്സ് ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ സന്ദേശം നൽകി. ഉച്ച കഴിഞ്ഞു 2.30 മുതൽ ശ്രീ.ഹസൈനാർ മങ്കട അവതരിപ്പിച്ച അറിവിന്റെ സ്വാന്തത്ര്യം എന്ന ഓൺലൈൻ സെമിനാറിൽ കുട്ടികൾ പങ്കെടുത്തു.
സ്കൂൾ ക്യാമ്പ്
കടുമേനി: 01/11/2025ന് 2024-27വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്കൂൾതല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.സെന്റ് മേരീസ് ഹൈസ്കൂളിലെ 29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ് മാസ്റ്റർ ശ്രീ ജിജി എം എ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.സെന്റ് തോമസ് എച്ച് എസ് എസ് തോമാപുരം കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സ്വപ്ന വി എസ് ക്ലാസ് നയിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ തോമസ് എ ഡി, മിസ്ട്രസ്സ് ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു. അനിമേഷൻ, വീഡിയോ എഡിറ്റിംഗ്,സ്ക്രാച്ച് 3 എന്നീ മേഖലകളിൽ പരിശീലനം നൽകി.സബ് ജില്ലാ തലത്തിൽ നടത്തപെടുന്ന ക്യാമ്പിലേക്ക് സെലക്ട് ചെയ്യാനുള്ള പ്രാഥമിക വിലയിരുത്തലുകളും നടത്തി.
സർവം AI മയം
2024-27 ബാച്ചിലെ 3 കുട്ടികൾ RP മാരായി 24 /2/26 ന് രക്ഷിതാക്കൾക്ക് വേണ്ടി 'സർവം AI മയം ' എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു. AI app കൾ പരിചയപ്പെടുത്തി. Al ചിത്രങ്ങൾ നിർമ്മിക്കുന്നതെങ്ങനെയെന്നും, prompt എന്താണെന്നും , google lens, അതിന്റെ ഉപയോഗം എന്നിവയെക്കുറിച്ചൊക്കെ ചർച്ച ചെയ്യുകയുണ്ടായി.Alയുടെ നല്ല വശങ്ങളും ദൂഷ്യങ്ങളും ചർച്ച ചെയ്തു. രക്ഷിതാക്കൾ വളരെ താല്പര്യപർവ്വം ക്ലാസിൽ പങ്കെടുത്തു.
മികവുത്സവം
സെന്റ് മേരീസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവുത്സവം റോബോ ആന്റ് ആനിമേഷൻ ഫെസ്റ്റ് 2026 ഫെബ്രുവരി 26 ന് നടന്നു.2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ റോബോട്ടിക്‌സ് -അനിമേഷൻ വിഭാഗത്തിൽ തങ്ങുളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുകയും മറ്റു കുട്ടികൾക്കും അദ്ധ്യാപകർക്കും വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീ തോമസ് എ ഡി, ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ എക്സിബിഷന് നേതൃത്വം കൊടുത്തു.