എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കുയിലിന്റെ സങ്കടം
കുയിലിന്റെ സങ്കടം
ഒരിടത്തു് ഒരു കാട്ടിൽ ഒരു കുയിൽ ഉണ്ടായിരുന്നു .ആ കുയിൽ എപ്പോഴും ദുഖിതനായിരുന്നു ."എന്നെക്കാണാൻ ഒരു ഭംഗിയുമില്ല ,എനിക്ക് തത്തയെപ്പോല ഭംഗിയില്ല,പരുന്തിനെപ്പോലെ ഉയരത്തിൽ പറക്കാൻ കഴിയില്ല ,മയിലിനെപ്പോലെ സുന്ദരിയല്ല ഞാൻ ".ഇതായിരുന്നു കുയിലിന്റെ സങ്കടം .ഒരു ദിവസം കുയിൽ മരക്കൊമ്പിൽ ഇരിക്കുമ്പോൾ കാക്ക അവന്റെ അടുത്ത് വന്നിരുന്നു.അവനോടു ചോദിച്ചു ,നീ എന്തിനാണ് സങ്കടപ്പെടുന്നത് ?നിന്നെക്കാളും ഭംഗിയില്ലാത്തവനല്ലേഞാൻ.നിനക്കുള്ളതുപോലെ പാടാൻ കഴിവ് ആർക്കെങ്കിലുമുണ്ടോ ?ഇത് കേട്ട് കുയിൽ നാണിച്ചുപോയി ."ഓരോരുത്തർക്കും ഓരോ കഴിവുകൾ ഉണ്ട്.അവനവന്റെ കുറവുകൾ ഓർത്തു സങ്കടപ്പെടാതെ കഴിവുകളോർത്തു സന്തോഷിക്കുന്ന വേണ്ടത് :"കാക്ക പറഞ്ഞു .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |