വന്നൊരു മഹാമാരി മനുഷ്യരാശിതൻ
നാശം വിതയ്ക്കുവാൻ
എബോളയും സാർസും കടന്നു പോയിന്നു
കോവിഡ് 19 തൻ കാലമായ്
സ്വയരക്ഷയും സാമൂഹ്യ രക്ഷയും
ഓരോ പൗരന്റേയും ഉത്തരവാദിത്വമായ്
സാമൂഹികകലവും വ്യക്തി ശുചിത്വവും
മാസ്ക്കും ധരിച്ചു നാം പൊരുതുന്നു
ലോക്ഡൗൺ എന്ന പ്രതിഭാസവും വന്നു
മാനവർ വീടുകൾക്കുള്ളിൽ ഒതുങ്ങുവാൻ പഠിച്ചു
കോവിഡ് 19ൻ ചങ്ങലക്കണ്ണികൾ
പൊട്ടിച്ചു മുന്നേറും നാം ഓരോരുത്തരും
എങ്കിലും മർത്യ നീ ഓർക്കുക നീ നശിപ്പിക്കും
പ്രകൃതിയ്ക്ക് കൊറോണ സുഹൃത്തായ് മാറുന്നു
മർത്യനു ശത്രുവുമാകുന്നു
പ്രകൃതി തൻ ശ്വാസകോശത്തിൽ നാം
ഏൽപ്പിച്ച ആഘാതം കുറയുന്നു.
എന്നാലോ മർത്ത്യൻ തൻ ശ്വാസകോശത്തിൽ
കൊറോണ പിടിമുറുക്കുന്നു.