എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/കൊവിഡ് 19 എൻെറ അറിവിലൂടെ

കോവിഡ് 19 എന്റെ അറിവിലൂടെ

ഞാൻ, കോവിഡ് 19 അഥവാ കൊറോണ എന്ന് ആദ്യം കേൾക്കുന്നത് എന്റെ സ്കൂളിൽ വച്ചാണ്. ഒരു ദിവസം ഹെഡ്മാസ്റ്റർ മൈക്കിലൂടെ ഒരു അറിയിപ്പ് തന്നു. നാളെ മുതൽ എല്ലാ കുട്ടികളും നിർബന്ധമായും തൂവാല കൊണ്ടുവരണമെന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മറയ്ക്കണമെന്നും അല്ലെങ്കിൽ ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും പറഞ്ഞു. ചൈനയിൽ കൊറോണ എന്ന രോഗം കാരണം ധാരാളം ആളുകൾ മരിക്കുന്നുവെന്നും സാർ പറഞ്ഞു .പക്ഷേ അന്നെനിക്ക് ഒന്നും തന്നെ മനസിലായില്ല.

അങ്ങനെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും ഒരു അറിയിപ്പുണ്ടായി. ഇന്ന് സ്കൂൾ അടയ്ക്കുന്നു. കാരണം കൊറോണ എന്ന രോഗം ഇന്ത്യയിലും വ്യാപിച്ചു. എനിക്ക് വിഷമം തോന്നി. എനിക്ക് സ്കൂളിൽ പോകാനാണ് ഇഷ്ടം എന്റെ കൂട്ടുകാരെ പിന്നെ കാണാൻ കഴിയില്ല. സ്കൂൾ അടയ്ക്കുന്നതിന് മുമ്പായി ടീച്ചർ പറഞ്ഞു നിങ്ങളെല്ലാവരും ശുചിത്വം പാലിക്കണം, ധാരാളം വെള്ളം കുടിയ്ക്കണം ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, യാത്രകൾ ഒഴിവാക്കണം. വീട്ടിൽ തന്നെ ഇരിക്കണമെന്നും പറഞ്ഞു. അന്ന് സ്കൂൾ അടച്ചു. വീട്ടിലിരുന്ന് ഞാൻ ടി.വി.കാണുകയും ബാലരമ വായിക്കുകയും ചെയ്യും.വൈകുന്നേരം കുറച്ച് സമയം കളിക്കും. ടി.വി.യിൽ കൊറോണയെ കുറിച്ചുള്ള വാർത്തകൾ ശ്രദ്ധിച്ചിരിക്കും. രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് മറ്റൊരാൾക്ക് കോവിഡ് 19 പകരുന്നതെന്നും ,കൊറോണയ്ക്കെതിരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ലായെന്നും വാർത്തയിൽ പറഞ്ഞു. രോഗമുള്ള വ്യക്തിയുമായി അകലം പാലിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കണമെന്നുമാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്.

ശ്രീണിത എസ്.എസ്.
3 A എസ്.എൻ.ഡി.പി.എൽ.പി.എസ്.പ്ലാം പഴിഞ്ഞി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം