സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/കൊറോണാക്കാലത്തെ അനുഭവങ്ങൾ

കൊറോണാക്കാലത്തെ അനുഭവങ്ങൾ

കൂട്ടുകാരെ, <
കൊറോണ അഥവാ കോവിഡ്-19 എന്ന മഹാമാരി പടർന്ന് പിടിക്കുകയാണ് ലോകമെമ്പാടും കേരളീയർക്ക് ഇൗ മഹാമാരി സൃഷ്ടിക്കുന്നത് പുതുമയുടെ അനുഭവമാണ്. കേരളീയരായ നാം സമ്പൂർണ ലോക്ക്ഡൗണിലാണ്. ഇൗ കൊറോണക്കാലത്ത് ഒറ്റപ്പെടൽ അനുഭവപ്പെടുന്നു. കേരളീയർക്ക് ഇൗ ലോക്ക്ഡൗണിനോട് പൊരുത്തപ്പെടാൻ സാധ്യതകുറവാണ്. കാരണം എല്ലാവരും പരസ്പരം ബന്ധപ്പെട്ടുകഴിയുന്നു. ആരോടും സമ്പർക്കം അരുത്, പുറത്തിറങ്ങരുത്, എന്നിങ്ങനെയുള്ള നിർദ്ദേശം പാലിക്കുമ്പോൾ വീട്ടിൽ അകപ്പെട്ടുപോയ മനോഭാവം മലയാളികളുടെ മനസ്സിൽ ഒാരോ ദിവസത്തെ വാർത്ത മീഡിയയിലൂടെ അറിയുമ്പോൾ ഭയം ഉളവാകുന്നു കൊറോണയുടെ ഉത്ഭവം കേരളത്തിൽ വന്നപ്പോൾ നിലവിൽ ഉണ്ടായിരുന്ന നിയമം സമ്പർക്കം പാടില്ല, ആൾക്കൂട്ടം ഒഴിവാക്കുക എന്നിങ്ങനെയായിരുന്നിട്ടും ഇതിന് വിരുദ്ധമായി ആദ്യസമയത്ത് ആളുകൾ വാഹനങ്ങളുമായി നിരത്തിലിറങ്ങി അതോടൊപ്പം ബാറുകൾ തുറന്ന് അവിടെ ആൾക്കൂട്ടമുണ്ടാവുകയും ചെയ്യുന്നത് അറിഞ്ഞപ്പോൾ ഇനിയും ദുഃഖത്തിന്റെ കാലമാണോ എന്ന് ചിന്തിച്ചുതുടങ്ങി എന്നാൽ ആരോഗ്യപ്രവർത്തകരുടെയും നഴ്സുമാരുടെയും കരുതലിന്റെ മുന്നിൽ തലതാഴ്ത്തി കേരളമൊട്ടാകെ ഇപ്പോൾ കേരളത്തിന് ആശ്വാസദിനങ്ങളാണ് കോവിഡ് രോഗികളുടെ എണ്ണം രണ്ടിരട്ടിയാകുകയും ചെയ്യുന്നു. വേറെ ദുഃഖം കോവിഡ് അവസാനിക്കുമ്പോൾ സാമ്പത്തിക മേഖലയ്ക്ക് കോട്ടം തട്ടുന്നതിനെ ഒാർത്താണ് നമ്മൾ പൊരുതണം കോവിഡിന്റെ അവസാന കണ്ണി മുറിയപ്പെടുന്നതുവരെ <
Stay Home Stay Safe

സിജോ സജി
9 B സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് പുളിങ്കുന്ന്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം