പത്താം ക്ലാസ്സിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾ

 

ഗാന്ധിജയന്തി

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് നടത്തിയ ക്യാൻവാസിലെ ചിത്ര രചന

 

കൊടുവള്ളി : കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ വൃത്തിയാക്കി. തുടർന്ന് എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ഗാന്ധിജയന്തി ക്വിസ്, പ്രഭാഷണം, ഗാന്ധിജിയെ ക്യാൻവാസിൽ വരക്കൽ, ക്ലാസ് ‍തലഗാന്ധി പതിപ്പ് നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികളോടെ ആഘോഷിച്ചു. എസ് പിസി യുടെ ആഭിമുഖ്യത്തിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ എല്ലാ ക്ലാസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.



സ്വാതന്ത്ര്യദിനാഘോഷം

 

കൊടുവള്ളി: കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എച്ച് എം എൻ ചാർജ് കെ ജെ സെബാസ്റ്റ്യൻ സാർ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ടി പി അബ്ദുൽ നാസർ ,പിടിഎ വൈസ് പ്രസിഡൻറ് അബ്ദുൽ റഷീദ് ആർ വി,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ,എസ്ആ ർ ജി കൺവീനർ ബഷീർ സാർ ,എസ് എസ് ക്ലബ് കൺവീനർ അംബിക ടീച്ചർ എന്നിവർ സംസാരിച്ചു. യുപി ,ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. എസ് പി സി, ലിറ്റിൽ കൈറ്റ്സ്, ജെആർസി വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.അമ്മയും കുഞ്ഞും ക്വിസ് പരിപാടിയിൽ പങ്കെടുത്ത് വിജയിച്ച എല്ലാ അംഗങ്ങൾക്കും സമ്മാനവിതരണം നൽകി. സബ് ജില്ലാ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.

പ്രവേശനോത്‌സവം

പ്രവേശനോത്സവം ആകർഷകമാക്കി കൊടുവള്ളി ജിഎച്ച്എസ്എസ് വിദ്യാർത്ഥികൾ. സാധാരണയിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾ നിർമ്മിച്ച എ ഐ റോബോട്ട് സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സ്വീകരിച്ചു. ഓരോ ക്ലാസ് മുറികളിലും കയറിയിറങ്ങിയ റോബോട്ട് ടീച്ചർ കുട്ടികൾക്ക് മിഠായികൾ നൽകുകയും അവരോട് സംവദിക്കുകയും പുതിയ അക്കാദമിക വർഷത്തിന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. റോബോട്ട് കിറ്റ് ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ മറ്റൊരു ഹ്യൂമൻ ഓയിഡ് റോബോട്ട് പുതിയ കുട്ടികൾക്ക് റോസാപ്പൂ നൽകി സ്വീകരിച്ചു. എടിഎൽ ടാലൻറ് ക്ലബ് അംഗങ്ങളായ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് രണ്ട് റോബോട്ടുകളുടെയും നിർമ്മാണം നടന്നത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിലെ വിദ്യാർത്ഥികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ഹെൽപ്പ് ഡസ്കുകൾ കൾ സ്ഥാപിക്കുകയും ചെയ്തു.പുതിയ അധ്യയന വർഷത്തിന് ആശംസ പോസ്റ്ററുകൾ ഒരുക്കുകയും സെൽഫി കോർണറുകൾ ഒരുക്കുകയും ചെയ്തു.കുട്ടികൾ ഒരുക്കിയ സ്കൂൾ റേഡിയോ ഇന്നത്തെ ദിവസത്തെ കൂടുതൽ ആകർഷകമാക്കി. കൂടാതെ ലി ലിറ്റിൽ കൈറ്റ്സ് എസ്പിസി ക്ലബ്ബിലെ കുട്ടികൾ തന്നെ പുതിയ കുട്ടികൾക്ക് ക്ലബ്ബുകളെ പരിചയപ്പെടുത്തി. സ്കൂളിൽ നടന്ന പ്രവേശനോത്സവം ചടങ്ങ് എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുകര ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് അബ്ദുൾ നാസർ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ പ്രധാന അധ്യാപകൻ അസീസ് ടി, കെ അഹമ്മദ് അഷറഫ്, മധു ഒ കെ, നിഷ പി, അസീസ, എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കുള്ള ശാക്തീകരണ ക്ലാസ് ഡോക്ടർ സതീഷ് നിർവഹിച്ചു.