എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ മനുഷ്യവംശത്തിന് ഭീഷണിയാകുന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യവംശത്തിന് ഭീഷണിയാകുന്ന വൈറസ്


2019 ന്റെ അവസാനത്തിലാണ് കൊറോണ എന്ന വൈറസിനെപ്പറ്റി നാം അറിയുന്നത്. ചൈനയിലെ വുഹാ നിലാണ് ആദ്യമായി ഈ വൈറസ് കാണപ്പെട്ടത്. താമസിയാതെ ഈ മഹാമാരിലോകരാജ്യങ്ങളിലെല്ലാം പടരുകയാണ്. മനുഷ്യവംശത്തിന് ഭീഷണിയായി നിൽക്കുന്ന ഈ വൈറസിനെ ഈ ലോകത്ത് നിന്ന് തന്നെ തുരത്തുവാനാണ് നാം ശ്രമിക്കുന്നത്. ഈ വൈറസിന് ഇതുവരെ മരുന്നുകൾ കണ്ടു പിടിച്ചിട്ടില്ല.എന്നാൽ ഈ കൊച്ചു കേരളത്തിലെ വൈറസിനെതിരായ പ്രവർത്തനം മറ്റു രാജ്യങ്ങൾക്കും മാതൃകയാണ്. ഇവിടുത്തെ ആരോഗ്യ പ്രവർത്തകർ ,പോലീസുകാർ ,ഭരണകൂടങ്ങൾ ഇതിനെതിരെ ജാഗ്രത പാലിക്കുകയാണ്.

ഒരു വ്യക്തിതുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സ്രവങ്ങൾ വഴിയാണ് മറ്റുള്ളവർക്ക് പകരുന്നത്.ഇതിന്റെ രോഗലക്ഷണം അറിയുന്നത് 14 ദിവസം കഴിഞ്ഞാണ്. 1. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക 2. സാനിറ്റൈസർ/ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക 3. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക 4. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങൾ സ്പർശിക്കാതിരിക്കുക " ആശങ്ക വേണ്ട ജാഗ്രത മതി"

ദിൽ ന .കെ
7 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം