ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പ്രതിരോധ മന്ത്രം
പ്രതിരോധ മന്ത്രം
ചന്ദ്രനും ചൊവ്വയും കീഴടക്കി മനുഷ്യൻ സൂര്യനെ നോക്കി ചിരിക്കും കടലും മലകളും കൈയ്യിലാക്കി മനുഷ്യൻ കൊടികൾ നാട്ടി ചിരിക്കും മനുഷ്യൻ രമ്യഹർമ്യങ്ങൾ പണിതുയർത്തും മനുഷ്യൻ ആർത്തുല്ലസിച്ചു ചരിക്കും മനുഷ്യാ ഭീകരനായൊരീ കീടത്തെ വെല്ലുവാൻ പ്രതിരോധമേയുള്ളു പാരിടത്തിൽ കൃത്രിമ രുചിയേറും വിഭവങ്ങളൊഴിവാക്കി മനുഷ്യാ ഗുണമേറും തീൻമേശയൊരുക്കൂ ദിവ്യമാം ഭൂവിൽ മദിക്കും മനുഷ്യാ പ്രതിരോധമാക്കൂ നിൻ മന്ത്രം ഇനിയും മരിക്കാത്ത മാനവർക്കേകുവാൻ അതിജീവനത്തിന്റെ പ്രതിരോധ കവചം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |