Aruna km
എന്റെ ഗ്രാമം
എന്റെ നാട്
സ്കൂൾ വിക്കിയിലെ എന്റെ നാട് എന്ന പദ്ധതിയിൽ, വിദ്യാലയം സ്ഥിതിചെയ്യുന്ന നാടിനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ശേഖരിച്ചുചേർക്കുന്നതിനുള്ള പ്രവർത്തനമാണ് നടത്തുന്നത്. ഗ്രാമചരിത്രം, ഭൂഘടന, സാമൂഹികവും സാംസ്ക്കാരികവും സാമ്പത്തികവുമായ സവിശേഷതകൾ, വിദ്യാഭ്യാസ - ആരോഗ്യ മേഖലയുൾപ്പെടെ സമസ്തതലങ്ങളിലുമുള്ള പുരോഗതിയും സൗകര്യങ്ങളും ചേർക്കുന്നതിനൊപ്പം, കേരളത്തിന്റെ നവോത്ഥാനപ്രവർത്തനങ്ങളിലും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിലും മറ്റുമുള്ള ശ്രദ്ധേയതയുണ്ടെങ്കിൽ അവയും ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. കൂടാതെ, നമ്മുടെ നാട്ടിൻപുറങ്ങളിൽ പുറംലോകമറിയാതെ നിലനിൽക്കുന്ന നിരവധി ചരിത്രസ്മാരകങ്ങളും കലാരൂപങ്ങളുമുണ്ടാവാം. ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടാവാം. വ്യക്തികളും പ്രസ്ഥാനങ്ങളുമുണ്ടാവാം. അവയുടെ വിവരങ്ങളും ചിത്രങ്ങളും പൊതുസഞ്ചയത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യവും ഇതിലൂടെ കൈവരിക്കാം.
സ്വന്തം ദേശത്തിന്റെ ചരിത്രവും മറ്റ് സവിശേഷതകളും സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ സ്കൂൾ വിക്കിക്കായി കുട്ടികൾ തയ്യാറാക്കുന്ന ഒരു സുവനീർ ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങൾ കണ്ടെത്തി സുവനീറിൽ ഉൾപ്പെടുത്താൻ ഈ പ്രവർത്തനത്തിൻ മാർഗ്ഗ നിർദ്ദേശം നൽകുന്ന അധ്യാപകർ കുട്ടികളോട് നിർദ്ദേശിക്കണം.
- പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
- പ്രദേശത്തിന്റെ പ്രകൃതിഭംഗി.
- തൊഴിൽ മേഖലകൾ
- സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ
- ചരിത്രപരമായ വിവരങ്ങൾ.
- സ്ഥാപനങ്ങൾ
- പ്രധാന വ്യക്തികളും അവരുടെ സംഭാവനകളും
- വികസനമുദ്രകൾ-സാധ്യതകൾ
- പൈതൃകം, പാരമ്പര്യം
- തനത് കലാരൂപങ്ങൾ
- ഭാഷാഭേദങ്ങൾ
പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് സമഗ്രമായ ആസൂത്രണം സുവനീർ നിർമ്മാണത്തിന് ആവശ്യമാണ്. സുവനീറിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണം, ഏത് രീതിയിൽ ഉൾപ്പെടുത്തണം എന്നീ കാര്യങ്ങളെ ആസ്പദമാക്കി കുട്ടികളുമായി ചർച്ച നടത്തി ധാരണയാവണം. ചർച്ചയുടെ ഒടുവിൽ കരടുരൂപം ഉണ്ടായി വരണം. വിവരങ്ങളുടെ ലഭ്യതയും മറ്റും പരിഗണിച്ച് കരട് രൂപത്തിൽ പിന്നീട് മാറ്റങ്ങൾ വരുത്താം. ഓരോ ഗ്രൂപ്പിനും ചെയ്യാനുള്ള ജോലി വിഭജിച്ചു നല്കണം. ലേഖനങ്ങൾ, കുറിപ്പുകൾ, ചരിത്രശേഖരങ്ങൾ , പട്ടികകൾ, മാപ്പുകൾ തുടങ്ങിയ വ്യത്യസ്ത സ്വഭാവത്തിലുള്ളവ തയ്യാറാക്കാൻ കഴിയും. താല്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രദേശത്തെക്കുറിച്ച് പരാമർശമുള്ള ഗ്രന്ഥങ്ങൾ , മാഗസിനുകൾ , വാർത്തകൾ, ഫീച്ചറുകൾ, പഞ്ചായത്ത് വികസന രേഖകൾ തുടങ്ങിയവ വിവരശേഖരണത്തിനായി പ്രയോജനപ്പെടുത്തണം. കൂടാതെ സർവ്വേകൾ , അഭിമുഖങ്ങൾ എന്നിവയും ഉപയോഗിക്കാവുന്നതാണ്.വിവിധ ഗ്രൂപ്പുകൾ തയ്യാറാക്കിക്കൊണ്ടുവരുന്ന വിവരങ്ങൾ പരസ്പരം കൈമാറി തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്തണം. ഒരു വിദഗ്ധസമിതി ഇവ പരിശോധിക്കുകയും വേണം. ഇതിനായി കുട്ടികളുടെ ഒരു സുവനീർ സമിതി രൂപീകരിക്കാം. സുവനീർ നിർമ്മാണ പ്രവർത്തനത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള പുരോഗതി വിലയിരുത്തി ആവശ്യമായ സന്ദർഭങ്ങളിൽ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നല്കുന്നതിനും അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം.
- ലേഖനത്തിന് ഉചിതമായ, മാനദണ്ഡങ്ങൾ പാലിക്കുന്ന ചിത്രങ്ങളും ഈ താളിൽ ചേർക്കാം.
- സുവനീർ സമിതിയുടേയും ലേഖനമെഴുതുന്ന അംഗങ്ങളുടേയും പേരും മറ്റും ലേഖനത്തിൽ ചേർക്കരുത്. അത്തരം വിവരങ്ങൾ താളിന്റെ സംവാദം താളിൽ ചേർക്കാം.
- സ്വതന്ത്രതാളുകൾ എന്ന വർഗ്ഗം ചേർക്കണം
- പകർപ്പവകാശലംഘനമുണ്ടാക്കുന്ന വിവരങ്ങൾ അരുത്.
ഗ്രാമത്തെക്കുറിച്ചുള്ള ലേഖനം
സ്കൂൾ നിലനിൽക്കുന്ന ഗ്രാമത്തെക്കുറിച്ച് സ്വതന്ത്രലേഖനം ചേർക്കാമോ?
- ചേർക്കാം. സ്വതന്ത്രതാളായിത്തന്നെ അത്തരം പേജുകൾ സൃഷ്ടിക്കാം. ഉദാഹരണങ്ങൾ കാണൂ : വാകേരി, തച്ചങ്ങാട്,
സ്വതന്ത്രമായി സൃഷ്ടിക്കുന്ന താളുകൾ എങ്ങനെയാണ് വിദ്യാലയതാളുമായി ബന്ധിപ്പിക്കുന്നത് ?
- സ്വതന്ത്രതാളിനെ പ്രധാനപേജിലെ പ്രോജക്ടുകൾ എന്ന വിഭാഗത്തിലുള്ള എന്റെ നാട് എന്നതിലേക്ക് കണ്ണിചേർക്കുകയാണ് ചെയ്യേണ്ടത്.
ഒരു ഗ്രാമത്തിൽ ഒന്നിൽക്കൂടുതൽ സ്കൂളുകൾ നിലനിൽക്കുന്നുവെങ്കിൽ ഗ്രാമത്തെക്കുറിച്ച് ലേഖനം ചേർക്കേണ്ടതാരാണ്?
- ഏതെങ്കിലും ഒരു സ്കൂളിലെ ഉപയോക്താവ് ലേഖനം ആരംഭിക്കുക. മറ്റ് സ്കൂളുകളിലെ ഉപയോക്താക്കൾ വിവരങ്ങൾ ചേർത്ത് മെച്ചപ്പെടുത്തുക.
- ഓരോ വിദ്യാലയവും അവരുടെ പ്രോജക്ടുകൾ എന്ന വിഭാഗത്തിലുള്ള എന്റെ നാട് എന്നതിലേക്ക് ഈ സ്വതന്ത്രതാളിനെ കണ്ണിചേർക്കുക.
തിരുത്താനുള്ള അവകാശം ആർക്ക്?
- സ്കൂൾവിക്കിയിലെ ഏത് ഉപയോക്താവിനും ലേഖനങ്ങൾ തുടങ്ങുന്നതിനും തിരുത്തുന്നതിനും അനുവാദമുണ്ട്.
- ഒരു വിദ്യാലയത്തിന്റെ സ്കൂൾവിക്കി പേജിൽ മറ്റൊരു വിദ്യാലയത്തിലെ ഉപയോക്താവ് തിരുത്തുന്നതിന് തടസ്സമില്ല.
ഒന്നിൽക്കൂടുതൽ സ്കൂളുകളുിലെ ഉപയോക്താക്കൾ ഒരു ലേഖനത്തിൽ തിരുത്തുമ്പോൾ പ്രശ്നങ്ങളുണ്ടാവില്ലേ?
- പ്രശ്നമുണ്ടാവുന്ന തരത്തിൽ തിരുത്തൽ നടത്തരുത്. മാറ്റം വരുത്തുന്നത് സൃഷ്ടിപരമായിരിക്കണം.
- ഏതെങ്കിലും തരത്തിലുള്ള നശീകരണം ശ്രദ്ധയിൽപ്പെട്ടാൽ അവ മറ്റ് ഉപയോക്താക്കൾക്ക് തിരസ്ക്കരിക്കാം.
- തിരുത്തൽ യുദ്ധം പാടില്ല.
- തുടർച്ചയായ നശീകരണം നടക്കുന്നുവെന്ന് കരുതുന്നുവെങ്കിൽ, ജില്ലയിലെ ചുമതലയുള്ള കാര്യനിർവ്വാഹകരെ അറിയിക്കണം.
- കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ സന്ദേശം ചേർക്കുകയും ചെയ്യാം.
സ്കൂൾവിക്കിപുരസ്ക്കാരത്തിന് സ്വതന്ത്ര താളുകളിലെ തിരുത്തൽ പരിഗണിക്കുമോ?
- സ്കൂൾതാളുമായി ബന്ധിപ്പിച്ചിട്ടുള്ള സ്വതന്ത്രതാളുകൾ സ്കൂൾവിക്കി പുരസ്ക്കാര വിധിനിർണ്ണയത്തിൽ പരിഗണിക്കും.
- ബന്ധപ്പെട്ട സ്കൂളിന്റെ ഉപയോക്തൃനാമത്തിൽ നിന്നുള്ള സംഭാവനകളാണ് വിലയിരുത്തപ്പെടുക.
വ്യക്തികളെക്കുറിച്ചുള്ള ലേഖനം
- വ്യക്തികളെക്കുറിച്ച് സ്കൂൾവിക്കിയിൽ താളുകൾ സൃഷ്ടിക്കാമോ?
- വിദ്യാലയവുമായി / വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട ശ്രദ്ധേയതയുള്ള വ്യക്തികളെക്കുറിച്ച് സ്കൂൾവിക്കിയിൽ താളുകൾ ചേർക്കാം.
- വിദ്യാലയവുമായി ബന്ധപ്പെട്ട ശ്രദ്ധേയത മാത്രമാണെങ്കിൽ, സ്കൂൾപേജിന്റെ ഉപതാളായി മാത്രമേ അത്തരം പേജുകൾ സൃഷ്ടിക്കാവൂ. സ്കൂൾമാനേജർ, സ്കൂളിന്റെ സ്ഥാപകൻ എന്നിവരെക്കുറിച്ച് ഇത്തരം താളുകളാവാം.
- പൊതുശ്രദ്ധേയതയുള്ള വ്യക്തികളെക്കുറിച്ച് സ്വതന്ത്രതാളായിത്തന്നെ അത്തരം പേജുകൾ സൃഷ്ടിക്കാം. ഉദാഹരണങ്ങൾ കാണൂ :
- വ്യക്തികളെക്കുറിച്ച് ലേഖനങ്ങൾ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:
- പകർപ്പവകാശലംഘനമുണ്ടാക്കുന്ന വിവരങ്ങൾ അരുത്.
- വ്യക്തിയെക്കുറിച്ചുള്ള പരസ്യമായിത്തീരാൻ പാടില്ല.
- പുകഴ്ത്തലുകളും ആത്മപ്രശംസയും അരുത്.
- വസ്തുതകൾ മാത്രം ചേർക്കുക.
- വ്യക്തികളെക്കുറിച്ച് വിമർശനപരമായതോ അപഹാസ്യപരമായതോ ആയ രേഖപ്പെടുത്തലുകൾ അരുത്.
- വ്യക്തതയില്ലാത്ത പരാമർശങ്ങൾ അരുത്.
- മാനദണ്ഡങ്ങൾ പാലിക്കുന്ന ചിത്രങ്ങൾ മാത്രം ചേർക്കുക
- സ്വതന്ത്രതാളുകൾ എന്ന വർഗ്ഗം ചേർക്കണം
- Schoolwiki:ശൈലീപുസ്തകം പാലിച്ചുള്ള വിവരണങ്ങൾ മാത്രമേ ചേർക്കാവൂ.