ഭീതിപരക്കുന്നുഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
ഭീതികാരനാകുന്ന വിനാശകാരൻ
കൊറോണയെന്ന വിനാശകാരി
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കീടാം ഹസ്തദാനം
ഭൂലോകമാകെ വിറകൊള്ളും വേളയിൽ
പ്രാണനായ് കേഴുന്നു മർത്യ കുലം
മനുഷ്യരെല്ലാരും ഒന്നായ് ഓർമ്മിപ്പാൻ
വന്നൊരു സൂചകമൊ
മർത്യരെ തുടച്ചു നീക്കും മഹാ മരിയോ
ജാതിയില്ല മതമൊന്നുമില്ല
പ്രാണനായ് കേഴുന്നു മനുഷ്യർ