Schoolwiki സംരംഭത്തിൽ നിന്ന്
മാളുവും പൂച്ചക്കുട്ടികളും
ഒരിടത്ത് ഒരിടത്ത് മാളു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു അവൾക്ക് പൂച്ചകളെ വളരെയധികം ഇഷ്ടമായിരുന്നു അവൾ ഒരു ദിവസം സ്കൂളിൽ പോയി വരുമ്പോൾ റോഡിൽ ഒരു പൂച്ച കുട്ടിയെ കണ്ടു അതിന്റെ നിറം കറുപ്പും വെള്ളയും ആയിരുന്നു പൂച്ച കുട്ടിയെ കണ്ടപ്പോൾ തന്നെ മാളുവിനെ വളരെയധികം ഇഷ്ടമായി അവള് പൂച്ചക്കുട്ടി എടുത്തു കയ്യിൽ പിടിച്ചു വീട്ടിലേക്ക് നടന്നു അവൾ വീട്ടിൽ ചെന്നപ്പോൾ തന്നെ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു എന്നിട്ട് അവൾ പറഞ്ഞു അമ്മേ ഇതാ എനിക്ക് ഒരു സുന്ദരിയായ പൂച്ചക്കുട്ടിയെ കിട്ടി അമ്മ ചോദിച്ചു എവിടുന്നാണ് ഈ പൂച്ച കുട്ടിയെ മാളുവിന് കിട്ടിയത് മാളു പറഞ്ഞു അത് റോഡിൽ നിന്നാണ് കിട്ടിയത് അതെയോ മോളേ അത് ചെറിയ പൂച്ചക്കുട്ടി അല്ലേ അതിനെ അതിന്റെ അമ്മ അതിനെ അന്വേഷിച്ചു നടക്കുന്ന ഉണ്ടാവില്ലേ മോൾക്ക് അതിനെ എവിടെ നിന്നാണ് കിട്ടിയത് അവിടെ തന്നെ കൊണ്ടുപോയി ആക്കി കൊള്ളു. മനസ്സില്ലാമനസ്സോടെ മാളു പൂച്ചക്കുട്ടിയും എടുത്ത് റോഡിലേക്ക് നടന്നു അപ്പോൾ മാളു കണ്ടത് ഒരു അമ്മ പൂച്ച കുഞ്ഞി പൂച്ചയും കടിച്ചുകൊണ്ട് റോഡിൽ ആകെ അന്വേഷിച്ചു നടക്കുന്നതാണ് കണ്ടത് ഇത് കണ്ടപ്പോൾ മാളുവിന് വളരെ സന്തോഷമായി അവൾ ആ അമ്മ പൂച്ചയേയും കുഞ്ഞു പൂച്ചകളെയും എടുത്തു വീട്ടിലേക്ക് നടന്നു അങ്ങനെ അവളുടെ വീട്ടിൽ മൂന്നു പൂച്ചകൾ ആയി മാളു മൂന്ന് പൂച്ചകൾക്കും ഓരോ പേരിട്ടു അമ്മ പൂച്ചയുടെ പേര് ചക്കി എന്നായിരുന്നു കുഞ്ഞി പൂച്ചകളിൽ ഒന്നിന്റെ പേര് മിട്ടു വെന്നും രണ്ടാമത്തത്തിന്റെ പേര് കിട്ടു വെന്നും ആണ്. അതിൽ അവൾക്ക് ഏറ്റവും ഇഷ്ടം മിട്ടു വിനോടാണ് മിട്ടു എപ്പോഴും മാളു വിന്റെ പുറകെ തന്നെയാണ്. വാതിലിന് മറവിൽ ഒളിച്ചിരുന്നു മാളു നടക്കുമ്പോൾ മാളുവിനെ ഓടിവന്നു നടക്കുമായിരുന്നു ചിലപ്പോൾ അവളെ കടിക്കുകയും ചെയ്യുമായിരുന്നു. എങ്കിലും അവൾക്ക് മിട്ടുവിനോടായിരുന്നു കൂടുതൽ സ്നേഹം. എപ്പോഴെങ്കിലും മാളു ഉറങ്ങുന്നത് കണ്ടാൽ മിട്ടു അപ്പോൾതന്നെ മാളു വിന്റെ അടുത്തുചെന്ന് കിടക്കുമായിരുന്നു. മാളുവിന് മിട്ടുവോടുള്ള സ്നേഹം കണ്ട് കിട്ടുവിന് അസൂയ തോന്നി കിട്ടു വിചാരിച്ചു. ഈ മിട്ടുവിന് എന്തെങ്കിലും പണി കൊടുക്കണം. മാളുവിന്റെ വീട്ടിൽ എലിശല്യം വളരെ അധികമായിരുന്നു അങ്ങനെ ഒരു ദിവസം മാളു പൂച്ചകുഞ്ഞുങ്ങളോട് പറഞ്ഞു ഇന്ന് നമുക്കൊരു മത്സരം വെക്കാം ആരാണോ ഈ വീട്ടിലെ എലികളെ മുഴുവൻ പിടിക്കുന്നത് അയാൾക്ക് ഞാൻ ഒരു സമ്മാനം തരും. അപ്പോൾ കിട്ടു വിചാരിച്ചു ഇതാണ് പറ്റിയ അവസരം. മാളു പറഞ്ഞു എന്നാൽ തുടങ്ങിക്കോളൂ. അപ്പോൾ തന്നെ മിട്ടു ഓടിചെന്ന് എലിയെ അന്വേഷിക്കാൻ തുടങ്ങി പക്ഷെ കിട്ടു അവിടെ വെറുതെ ഇരുന്നു എന്നിട്ട് മിട്ടു പിടിച്ചുകൊണ്ടുവരുന്ന എലിയെ കിട്ടു പിടിച്ചു വാങ്ങി മാളുവിന് കൊണ്ടുപോയി കൊടുത്തു. അപ്പോൾ മാളു വിചാരിച്ചു കിട്ടു വളരെ ശക്തിശാലിയും ബുദ്ധിശാലിയുവുമാണെന്ന്. അങ്ങനെ മത്സരത്തിൽ കിട്ടു ജയിച്ചു കിട്ടുവിനെ സമ്മാനവും കിട്ടി. അതിന് ശേഷം മാളുവിന് മിട്ടുവോടുള്ളതിനേക്കാൾ കിട്ടുവിനോട് സ്നേഹം കാണിച്ചു തുടങ്ങി. അങ്ങനെ മാളുവിന്റെ വീട്ടിൽ എലിശല്യം പിന്നെയും കൂടുതലായി. മാളു പിന്നെയും ഒരുമത്സരം വച്ചു കിട്ടു അന്ന് ചെയ്തത് പോലെ തന്നെ ഇന്നും ചെയ്യുകയായിരുന്നു അപ്പോൾ മാളു അതുവഴി പോയപ്പോൾ മാളു ഇതെല്ലാം കണ്ടു എന്നിട്ട് രണ്ടു പൂച്ചകളെയും വിളിച്ചു എന്നിട്ട് പറഞ്ഞു നിങ്ങൾ ചെയ്യുന്നത് എല്ലാം ഞാൻ കണ്ടു.മാളു കിട്ടുവിനോട് പറഞ്ഞു ഇനി നീ ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല എന്ന് പറഞ്ഞു അതെ സമയം മിട്ടുവിനെ പ്രശംസിക്കുകയും ചെയ്തു. അപ്പോൾ കിട്ടുവിന് മനസിലായി ഒന്നും ആരിൽനിന്നും ഒരിക്കലും മറച്ചു വെക്കാൻ ആവില്ലെന്നും നമ്മൾ ചെയ്യുന്ന കർമത്തിന്റെ ഫലം നല്ലതായാലും മോശമായാലും നമ്മുക്ക് തന്നെ കിട്ടും എന്ന്.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|