ഗവ എച്ച് എസ് എസ് , എസ് എൽ പുരം/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


കർക്കിടക പെരുമ

2023 ആഗസ്റ്റ് 4 സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "കർക്കിടക പെരുമ" എന്ന പേരിൽ നടന്ന ഔഷധസസ്യപ്രദർശനവും മരുന്ന് കഞ്ഞി വിതരണവും വളരെയധികം ശ്രദ്ധ നേടി. കുട്ടികൾക്ക് ഔഷധസസ്യങ്ങളെ തിരിച്ചറിയുവാനും അവയുടെ ഉപയോഗങ്ങൾ മനസ്സിലാക്കാനും സാധിച്ചു.ഔഷധസസ്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങളും കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നു ഔഷധസസ്യ ആൽബപ്രദർശനവും ശ്രദ്ധേയമായി.

ചാന്ദ്രദിനം

ആഗസ്റ്റ് 21 മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനത്തിന്റെ ഓർമ്മ കുട്ടികളിൽനിലനിർത്താൻ ചാന്ദ്രദിനത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്കായി ചാന്ദ്രദിനക്വിസ്, പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി.എൽ പി കുട്ടികളുടെ ചാന്ദ്രദിന കവിതകളും, യുപി കുട്ടികളുടെ സൗരയൂഥത്തെ പരിചയപ്പെടുത്തുന്ന സ്കിറ്റും, ഹൈസ്കൂൾ കുട്ടികളുടെ ലിറ്റിൽ സയന്റിസ്റ്റുകളുമായുള്ള അഭിമുഖം,ചന്ദ്രയാൻ റോക്കറ്റ് മാതൃക നിർമ്മിക്കൽ,വീഡിയോ പ്രദർശനം മുതലായവ പരിപാടികൾക്ക് മാറ്റുകൂട്ടി.

എൽഇഡി നിർമ്മാണവും പരിപാലനവും

2023 ഓഗസ്റ്റ് 14ന് കുട്ടികൾക്ക് എൽഇഡി നിർമ്മാണവും പരിപാലനവും എന്ന വിഷയത്തെക്കുറിച്ച് ഒരു ശില്പശാല നടത്തുകയുണ്ടായി.എൽഇഡി ബൾബുകളുടെ ഭാഗങ്ങൾ പരിചയപ്പെടുത്തുകയും എൽഇഡി ബൾബുകൾ നിർമ്മിക്കുകയുംചെയ്തു.


BEAT PLASTIC POLLUTION

പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും,വിവേകരഹിതമായി ഉപയോഗിച്ചത് കൊണ്ടുള്ള ഫലങ്ങളും ചർച്ചചെയ്തു. ഭാവിയിൽയുക്തിപൂർവ്വമുള്ള ഉപയോഗ സാധ്യതകളെ കുറിച്ച് ബോധവൽക്കരണം നടത്തി.