പുതിയതെരു മുസ്ലീം എൽ പി സ്കൂൾ/തിരികെ വിദ്യാലയത്തിലേക്ക് 21
കൊറോണയ്ക്ക് ശേഷം
പ്രതീക്ഷിക്കാതെ കടന്നുവന്ന കൊറോണ എന്ന മഹാമാരി കുറച്ചു കാലം നമ്മെ വീട്ടിനുള്ളിൽ അടച്ചിട്ടു.കുരുന്നുകൾ ആടിയും പാടിയും ,കളിച്ചും ചിരിച്ചും സന്തോഷം നിറച്ച വിദ്യാലയമുറ്റം ശൂന്യം.കൊറോണയുടെ കാഠിന്യം കുറച്ചൊന്ന് കുറഞ്ഞപ്പോൾ മാസ്ക്ക് കൊണ്ട് മുഖം മറച്ച് കുരുന്നുകൾ വീണ്ടും വിദ്യാലയമുറ്റത്ത് ഒത്തുകുടി.പെട്ടന്നു തന്നെ വീട്ടിനുള്ളിലെ മുറിക്കുള്ളിൽ തളച്ചിട്ടിരുന്ന കുരുന്നുകളുടെ സന്തോഷം വിദ്യാലയ മുറ്റത്തും ക്ലാസ് മുറികളിലും
നിറഞ്ഞു.കുട്ടുകാരേയും അധ്യാപകരേയും നേരിട്ട് കണ്ടുമുട്ടിയ സന്തോഷം അവർ പലതരത്തിൽ പ്രകടിപ്പിച്ചു.