ബി എൻ വി എൽ പി എസ് പുഞ്ചക്കരി/നാടോടി വിജ്ഞാനകോശം
വെള്ളായണി കായലിനോട് ചേർന്ന് പ്രകൃതി മനോഹരമായ ദൃശ്യങ്ങളൊരുക്കിയിരിക്കുന്ന പുഞ്ചക്കരിഎന്ന സ്ഥലത്താണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . പാടവും പക്ഷികളും പച്ചപ്പും നിറഞ്ഞ ഗ്രാമീണക്കാഴ്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്.കൂടാതെ തൊട്ടടുത്തുതന്നെ പരശുരാമ ക്ഷേത്രവും ചിത്രാഞ്ജലി സ്റ്റുഡിയോയും ഉണ്ട്. കിരീടം പാലമെന്നും തിലകൻ പാലമെന്നു ആളുകൾ വിളിക്കുന്ന പ്രകൃതി ഭംഗിയാർന്ന പാലം പുഞ്ചക്കരിയിലാണ് . ബണ്ടും കായലും പാടവും എല്ലാം ചേരുന്ന ഇവിടം തിരുവനന്തപുരത്തിന്റെ കുട്ടനാട് എന്നും അറിയപ്പെടുന്നു.