എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/കൊറോണ കാലം
കൊറോണ കാലം
ഞാൻ രാവിലെ ജനലിലൂടെ പുറത്തേക്ക് കണ്ണോടിച്ചപ്പോൾ... മുറ്റത്ത് കിളികൾ ഉറക്കെ പാട്ട് പാടുന്നു പൂമ്പാറ്റകൾ ചെമ്പരുത്തി പൂവിൽ നിന്നും തേൻ കുടിക്കുന്നു, മുറ്റത്തെ മാവിൽ നിന്നും അണ്ണാൻ കുഞ്ഞുങ്ങൾ മാങ്ങ കൊത്തി രസിക്കുന്നു, പക്ഷേ ഇവരെ പോലെ ഈ അവധിക്കാലം കളിച്ചു രസിക്കാൻ എനിക്ക് പറ്റുന്നില്ലല്ലോ... കാരണം ഞാൻ ഇപ്പോൾ കൂട്ടിലാണല്ലോ. ചീറി പായുന്ന വാഹനങ്ങൾ , നിന്നും ഉയർന്ന് പൊങ്ങുന്ന പുക, കടൽ തീരത്ത് നാം വലിച്ചെറിയുന്ന കുപ്പികളും കവറുകളും, ഓടി നടക്കുന്ന മനുഷ്യർ, അവധികാലം ആഘോഷിക്കാൻ നമ്മൾ പോകുന്ന പാർക്കുകൾ... എന്നാൽ ഇന്ന് ഇതൊന്നും ഇല്ല❗ എങ്ങും ആളനക്കമില്ലാതെ..... നിറയെ ശുദ്ധവായു പറന്നു പന്തലിച്ചപ്പോൾ മനുഷ്യൻമാർ ഇതൊന്നും ശ്വസിക്കാതെ മൂക്കും കെട്ടി മെല്ലെ നടക്കുന്നു.... ഇതാണത്രേ കൊറോണ കാലം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം |