എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/തിരിച്ചു പോകൂ

തിരിച്ചു പോകൂ

ശ്ശൊ! കൊറോണേ.... നിന്റെ പേരോക്കെ സൂപ്പറാ .... പക്ഷേ നീ എല്ലാം കളഞ്ഞല്ലോ?

     കഴിഞ്ഞ അവധിക്കാലത്ത് ഞങ്ങൾ എത്ര സന്തോഷിച്ചതാന്നറിയ്യോ നിനക്ക്.കൂട്ടുകാരോടൊത്ത്, അമ്മ വീട്ടിൽ ചിരിച്ചും കളിച്ചും ,പാടത്തൂടെ ഓടി നടന്നും ഊഞ്ഞാലാടിയും എന്തു രസായിരുന്നു.എന്നാ ഇപ്പോഴോ? സ്കൂൾ അടക്കുന്നതിന് തൊട്ടു മുൻപേ ഞങ്ങൾ എന്തെല്ലാം പ്ലാൻ ചെയ്തു ന്നറിയോ നീ .... എല്ലാം നീ കാ ര ണം നശിച്ചു. എന്തിനാ നീ ഈ ലോകത്ത് വന്നത്.നീ കാരണം കൂട്ടുകാരോടൊത്ത് കളിക്കാനൊന്നും കഴിയുന്നില്ല.' പക്ഷേ ഞങ്ങ ൾക്ക് വീട്ടിലിരുന്ന് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് നീ മനസ്സിലാക്കിത്തന്നു. പിന്നെ വീട്ടുകാരെല്ലാരും ഒന്നിച്ചിരിക്കുന്നു. ഇതിനു നിനക്ക് നന്ദി പറയുന്നു. പക്ഷേ ഞങ്ങൾക്ക് ഇങ്ങനെ തുടരാൻ തീരെ താൽപര്യമില്ലാട്ടോ. ഞങ്ങൾക്ക് പുറത്തു പോവണം. അതിന് നീ പോവണം' ഈ ലോകത്തൂന്ന് തന്നെ. നിന്നെ തുരത്താൻ ഞങ്ങളെല്ലാവരും ഒന്നിച്ചു നിൽക്കും. തിരിച്ചുപോവണം നീ .ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം 'നിന്നെ ഞങ്ങൾ പറഞ്ഞു വിടും.

Break the chain

അമൃത
2 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കഥ