എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നൂറ്റാണ്ടിലെ മഹാമാരി..

Schoolwiki സംരംഭത്തിൽ നിന്ന്
നൂറ്റാണ്ടിലെ മഹാമാരി..

മനുഷ്യനും പക്ഷികളും ഉൾപ്പടെയുള്ള എല്ലാ ജീവികൾക്കും രോഗം ഉണ്ടാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ് സുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ കോവിഡ് 19 എന്നിവ വ രെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകൾ. ഇവ മനുഷ്യരുടെ ശ്വാസനാളി യെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ എന്നിവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. ചെറിയ കുട്ടികളിലും പ്രായമായവരിലും ഈ വൈറസ് പിടിപെടാൻ സാധ്യത കൂടുതലാണ്. ചൈനയിലെ വുഹാനിലാണ് ഇത് ആദ്യം വന്നത്. പിന്നീട് ഇറ്റലിലേക്കും ഇറ്റലിയിൽ നിന്ന് വന്ന ചിലരിൽ നിന്നും ഈ രോഗം നമ്മുടെ കേരളത്തിലേക്കും പടർന്നു പിടിച്ചു. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇത് മറ്റൊരാളിലേക്ക് പടരാൻ സാധ്യതയുണ്ട്. ഈ വൈറസിന് കൃത്യമായി ചികിത്സയില്ല. സാമൂഹിക അകലം പാലിച്ചു കൊണ്ടും, കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകി കൊണ്ടും, ആവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ച് കൊണ്ടും ഈ രോഗത്തെ പ്രതിരോധിക്കാം. നമ്മുടെ ഓരോ ജീവനും രക്ഷിക്കുന്നതിനു രാപകലില്ലാതെ ആരോഗ്യ പ്രവർത്തകർ അവരുടെ ജീവൻ പോലും നോക്കാതെ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ നാം അവരെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടതാണ്. അതുപോലെ രാജ്യത്തെ ക്രമസമാധാനം നിലനിർത്താൻ പോലീസുകാർ വളരെ അധികം കഷ്ടപ്പെടുന്നു. അതിനാൽ നാം അവരെയും അഭിനന്ദിക്കേണ്ടത് ആണ്. എന്നിരുന്നാലും ലോകത്തിന് മാതൃകയായി വൈറസിനെ പ്രതിരോധിക്കുന്നതിൽ നമ്മുടെ കേരളം മുന്നിൽ നിൽക്കുന്നു. അതിൽ നമുക്ക് അഭിമാനിക്കാം........... നമുക്ക് ഒരുമിച്ച് നേരിടാം, കൊറോണയെ പ്രതിരോധിക്കാം. STAY HOME, STAY SAFE.....

ആയിഷ റഫ്‌ന
3 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം