ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണയും പിറന്നാളും
കൊറോണയും പിറന്നാളും
ഇന്നാണ് ഫാത്തിമ കുട്ടീന്റപിറന്നാള്. എല്ലാ വർഷവും ഈ ദിവസം ബാപ്പയും ഉമ്മയും ഒത്ത് ഫാത്തിമക്കുട്ടി ബീച്ചിലും സിനിമ കാണാനും ഒക്കെ പോകും. ഉച്ചയ്ക്ക് നല്ല ഒന്നാന്തരം കോഴിബിരിയാണിയും കഴിക്കും. വൈകുന്നേരമാണ് കേക്ക് മുറിക്കുന്നത്. ഫാത്തിമേൻ്റെ കൂട്ടുകാരെല്ലാം ഉണ്ടാകും. എന്നാൽ ഇത്തവണ കൊറോണ വന്നതോടെ എല്ലാം മാറിമറിഞ്ഞു. പിറന്നാൾ ആഘോഷിക്കാനിരുന്ന ഫാത്തിമ ആകെ വിഷമത്തിലായി. ബീച്ചിലെ കടൽക്കാറ്റിൻ്റെ സുഖവും കോഴിബിരിയാണീൻ്റെ രുചിയും എല്ലാം ഒരു നിമിഷം ഫാത്തിമയുടെ മനസ്സിലൂടെ ഓടിമറഞ്ഞു. സങ്കടം സഹിക്കാൻ വയ്യാഞ്ഞ് നമ്മുടെ കുഞ്ഞു ഫാത്തിമ ഉമ്മയോട് പറഞ്ഞു, "ഉമ്മ ഈ കൊറോണയെ ഞമ്മള് ഇന്ന് തല്ലി ഓടിക്കും ഒരു കമ്പ് ഇങ്ങു താ ഉമ്മ". ഇത് കേട്ട് ചിരിച്ചുകൊണ്ട് ഉമ്മ പറഞ്ഞു സാരമില്ല പാത്തു നമുക്ക് അടുത്ത വർഷത്തെ പിറന്നാൾ ജോറാക്കാം. ഫാത്തിമക്കുട്ടി ഒരു വിധം സമാധാനിച്ചുവെങ്കിലും ആ കുഞ്ഞു മനസ്സിൽ ഇപ്പോഴും കൊറോണയെ തല്ലണം എന്നു തന്നെ ആണ്.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം |