മുക്തിക്കായി കൈകോർക്കാം
കേഴുന്നു കരയുന്നു ലോകമീ ദിനങ്ങളിൽ,
ആശിച്ചു പോകുന്നു ആ ഇന്നലകൾക്കായ്.
കീറിമുറിക്കുന്നു വൈറസിലോകം,
കാറുന്നു കരയുന്നു മാനുഷ്യർ ഭീതിയിൽ.
രോഗമുക്തി തേടി അലയുന്നു നാം,
ആലസ്യമായ് ഈ പീഠഭൂമിയിൽ.
രാജ്യങ്ങളെല്ലാം വീണുടയുന്നു,
നാടെങ്ങും ഏകാന്തത നീറുന്നു.
ആളിപ്പിടിക്കുന്ന അഗ്നിക്ക് സമമായ്,
കേറി പിടിക്കുന്നു സമ്പർക്കങ്ങൾ.
ആരും കാണാതെ ആരോടും പറയാതെ,
വലിച്ചു കീറുന്നു ഈ നാടിൻ തിരശീല.
കൈ കഴുകാം, കൈ കോർക്കാം വ്യക്തി,
ശുചിത്വം പാലിക്കാം -തമ്മിൽ തമ്മിൽ.
ഞാനെന്ന ചിന്തയിൽ നിന്നകന്ന്,
നാമെന്ന ചിന്തയിൽ പോരാടാം മുക്‌തിക്കായ്.
എല്ലാം വീണ്ടെടുത്ത് നാം തിരികെ വരും,
എന്നൊരു പ്രത്യാശയിൽ മുങ്ങി-നാളത്തെ പുലരിയെ വരവേൽക്കയാണ് നാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത
|