ലക്ഷ്മി വിലാസം എൽ.പി.എസ് ചെണ്ടയാട്/അക്ഷരവൃക്ഷം/മറക്കാൻ പറ്റാത്ത വിഷു
മറക്കാൻ പറ്റാത്ത വിഷു
അന്ന് രാവിലെ ഞാൻ നേരത്തെ ഉണർന്നു.അപ്പോഴാണ് ഞാൻ ഓർത്തത്. ഓം നാളെ വിഷു വാണ്. ഇന്നു രാത്രി തന്നെ ആഘോഷങ്ങൾ തുടങ്ങണം. പക്ഷേ എങ്ങനെ ആഘോഷിക്കും? പടക്കങ്ങളില്ലല്ലോ? പടക്കങ്ങളില്ലാത്ത വിഷു എൻ്റെ ഓർമയിലേ ഇല്ല.പക്ഷേ കൊറോണ വൈറസ് ബാധിച്ച ആളുകളുടെ മുഖം അപ്പോഴെൻ്റെ മനസ്സിൽ തെളിഞ്ഞു. അവർക്ക് ഈ വർഷത്തെ വിഷു വേ ആഘോഷിക്കാൻ പറ്റില്ലല്ലോ.എനിക്ക് പടക്കം പൊട്ടിക്കാനേ പറ്റാതുള്ളൂ.അവരൊക്കെ രോഗബാധിതരായി ജീവിതത്തിൻ്റെയും മരണത്തിൻ്റെയും നടുക്ക് കിടക്കുമ്പോൾ ഞാൻ മാത്രം പടക്കം പൊട്ടിച്ച് വിഷു ആഘോഷിക്കുന്നത് തെറ്റാണെന്നെനിക്ക് തോന്നി.പിറ്റേ ദിവസത്തെ വിഷുക്കണിക്കു വേണ്ട സാധനങ്ങൾ അമ്മ ഒരുക്കുന്നു. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ എൻ്റെ ചിന്ത മുഴുവൻ നാളത്തെ വിഷുക്കണിയെക്കുറിച്ചായിരുന്നു. എന്തൊക്കെ സാധനങ്ങൾ ഉണ്ടാകും?കഴിഞ്ഞ വർഷത്തെ വിഷുക്കണി മനസ്സിലോർമ വന്നു. ആരൊക്കെ കൈനീട്ടം തരും! സദ്യ എന്തായിരിക്കും! പിറ്റേന്ന് അതിരാവിലെ അമ്മയുടെ വിളി കേട്ടു .കണികാണാനാണെന്ന് എനിക്കറിയാമായിരുന്നു. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.അമ്മ എൻ്റെ കണ്ണുകൾ പൊത്തി. കണിയുടെ മുന്നിലെത്തിച്ചു. കണ്ണുതുറന്നുനോക്കിയപ്പോഴതാ കണിക്കൊന്ന, പഴങ്ങൾ, ധാന്യങ്ങൾ, ഗ്രന്ഥം, കൃഷ്ണ വിഗ്രഹം, സ്വർണം, വെള്ളി, വസ്ത്രം കണ്ണാടി.ഹായ്! എത്ര സുന്ദരം!കണിയുടെ ഭംഗി ആസ്വദിച്ച് ഞാനവിടെത്തന്നെ ഇരുന്നു പോയി. പിന്നെ എല്ലാവരും കൈനീട്ടം തന്നു. എനിക്ക് സന്തോഷമായി. ഉച്ചയ്ക്ക് എല്ലാവരുമൊന്നിച്ച് ഭക്ഷണം കഴിച്ചു.ഈ വർഷത്തെ വിഷുവും അവധിക്കാലവും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |