കരിയാട് നമ്പ്യാർസ് യു പി എസ്/അക്ഷരവൃക്ഷം/നേരിടാം വിപത്തിനെ

നേരിടാം വിപത്തിനെ

എങ്ങോട്ടാണ് നിന്റെ യാത്ര
മനുഷ്യകുലത്തെ തകർക്കാനോ
ഭൂമിയെ നശിപ്പിക്കാനോ
ചൈനയിൽ നിന്നു വളർന്നു നീ
ലോകം മുഴുവനും പടർന്നൂ നീ
നിനക്കുമില്ലേ? മനുഷ്യരെപ്പോലെ ദയ
ഹേ മനുഷ്യാ! നിന്റെ ചെയ്തികൾക്ക്
കാലം നൽകിയ പ്രഹരമല്ലേയിത്
ഒരിക്കലും മറക്കരുത് പ്രകൃതിയുടെയീ കേളികൾ.........
 നിസ്സാരമായി കാണരുതീ
ഇത്തിരിപ്പോന്ന കൃമി കീടത്തെ
കൊടും ഭീകരനാം കൊറോണയെ
കേറി വരാതെ തടുത്തീടൂ
ജീവനു വേണ്ടി കേഴുന്ന,
പ്രാണനു വേണ്ടി അലയുന്ന, മാനവരക്ഷയ്ക്കായെന്നും
അഹങ്കാരത്തെ വെടിയൂ നീ..

ഋഷികേശ് എസ്സ്
6 എ കരിയാട് നമ്പ്യാർസ് യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത