ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ശുചിത്വശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വശീലങ്ങൾ

മനുഷ്യനും സസ്യങ്ങളും മൃഗങ്ങളുo വസിക്കുന്ന സ്ഥലമാണ് പരിസ്ഥിതി. ഇത് - വൃത്തിയും വെടിപ്പുമായി സൂക്ഷിക്കുക എന്ന നമ്മുടെ ഉത്തരവാദിത്തമാണ്. ശുദ്ധവായു ലഭിക്കുന്നതിന് നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. അശുദ്ധമായ ഒരു അന്തരീക്ഷം ഒരു സമൂഹത്തിന്റെ നാശത്തിലേക്ക് നയിക്കും. ഉദാഹരണത്തിനു ഇപ്പോൾ നമ്മുടെ നാടിനെ തന്നെ അല്ലേ ലോകത്തെ തന്നെ പേടിപ്പിച്ച് കൊണ്ട് ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ എടുത്ത കൊറോണ വൈറസ്. ഈ വൈറസിനെ തുരത്താൻ വേണ്ടത് ശുചിത്വം തന്നെയാണ്. ഈ സമയത്ത് ജനങ്ങൾ കൂടുതൽ ശുചിത്വം പാലിക്കേണ്ടതാണ്. ഇടവിട്ട് സോപ്പ് അല്ലെങ്കിൽ സാനി ടൈസർ വച്ച് കൈ കഴുക്കുകയും വേണം. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ഉപയോഗിക്കുക. അങ്ങനെ നമുക്ക് ഈ വൈറസിനെ ത്വരത്താം. ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് തടഞ്ഞു നിർത്താം. അതു പോലെ തന്നെയാണ് പ്ലാസ്റ്റിക്ക്ളുടെ . ഉപയോഗം പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണം മാത്രമല്ല. ക്യാൻസർ പോലുള്ള മഹാമാരിയും വന്നുചേരും. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുകയാണെങ്കിൽ അന്തരീക്ഷ മലീനീകരണം. ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും അങ്ങനെ മാരകമായ വ്യാധികളിൽ നിന്നും നമ്മുക്ക് കരകയറാം പരിസ്ഥിതി മലിനീകരണത്തിൽ മുഖ്യമായ ഒരു പങ്ക് പുകവലിക്കും ഉണ്ട്. പൊതു സ്ഥലങ്ങളിലെ 'പുകവലി, തുപ്പുക, ഇതിനൊക്കേ കർശനമായ . നിയന്ത്രനങ്ങൾ കൊണ്ട് വന്നാൽ നമ്മുക്ക് നമ്മുടെ നാടിനെ സംരക്ഷിക്കാം.

ഫാത്തിമ ജെ. എസ്
6C ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 29/ 02/ 2024 >> രചനാവിഭാഗം - ലേഖനം