കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/പ്രപഞ്ചം എന്ന അമ്മ
പ്രപഞ്ചം എന്ന അമ്മ
പ്രക്യതിവിഭവങ്ങളാൽസമ്യദ്ധമാണ്നമ്മുടെ ഈ പ്രപഞ്ചം ഭൂമി എന്ന്പറഞ്ഞാൽ മണ്ണു മാത്രമല്ല അതിനടിയിലുള്ള വെള്ളം, ധാതുക്കൾ, അതിനു മേലുള്ള ജലാശയങ്ങൾ, കുന്നുകൾ, പൂക്കൾ അതിൽ വളരുന്ന വനങ്ങൾ, സസ്യങ്ങൾ, ജന്തുജാലം എന്നിവയെല്ലാം അടങ്ങിയതാണ് ഒരുസാകല്യമാണ്. പക്ഷികളുടെനാദങ്ങളാൽ ഉണരുന്ന ഒരോപുലരിയും പ്രപഞ്ചമാകുന്ന അമ്മയുടെ സൃഷ്ട്ടി യാണ്, എന്നാൽ ഇന്ന് ഇതെല്ലാം നമ്മുക്ക് അന്യമായിത്തീരുന്നു ഈ പ്രതിസന്ധിയ്ക്ക് ഒരേ ഒരു ഉത്തരവാദി പ്രക്യതിയുടെ മക്കളായ നാം ഓരോരുത്തരുമാണ് മനുഷ്യൻ ചെയ്ത ക്രൂരതയ്ക്കുള്ള പ്രക്യതിയുടെ മറുപടിയാണ് പ്രളയം, ഉരുൾ പൊട്ടൽ എന്നിങ്ങനെ തുടങ്ങി ഒടുവിൽ ഇത് മനുഷ്യന്റെ ജീവിതം പോലും ചുട്ടെരിക്കാൻ കഴിവുള്ള ഒരു മഹാമാരിയിൽ വന്ന് നിൽക്കുന്നു പ്രക്യതി പോറ്റമ്മ യല്ല പെറ്റമ്മയാണ് എന്ന തിരിച്ചറിവോടെ, മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിന് പകരം തൈകൾ നട്ടു വളർത്താം വരും തലമുറകൾക്കായ്
|