ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/എന്റെ വിദ്യാലയം
കളമശ്ശേരി-പേരിനു പുറകിലെ കഥകൾ
തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം ആനകളെ കെട്ടുന്ന സ്ഥലം ആയിരുന്നു ഈ പ്രദേശം. കളഭം എന്നാൽ ആന .അങ്ങനെ കളഭത്തെ കെട്ടിയിരുന്ന സ്ഥലം എന്നേ അർത്ഥത്തിൽ ഈ പ്രദേശം കളഭശ്ശേരി എന്നറിയപ്പെട്ടു. കളഭശ്ശേരി ലോപിച്ചാണ് കളമശ്ശേരി ആയതെന്ന് പറയപ്പെടുന്നു.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കളമശ്ശേരി നഗരത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ് എസ് കളമശ്ശേരി. എൻറെ വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികളാണ്.