എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/അമ്മയെ അറിയാൻ

അമ്മയെ അറിയാൻ

         ലോകത്തിൻ പടിവാതിലിൽ
വിളിക്കാത്തൊരതിഥി!
കൊറോണയെന്നൊരു ഭീകരൻ
മനുഷ്യരെല്ലാം ഭയത്താൽ
മുഖം മറച്ചിട്ടോടിവീടിനകത്തെ ഏകാന്തതയിൽ
അവർ കുടുംബത്തെ അറിഞ്ഞു.
ജോലിത്തിരക്കിലെപ്പോഴോ
മറന്നുവെച്ച കളികളും കുറുമ്പുകളും
വീണ്ടും മടങ്ങിയെത്തി.
കുഞ്ഞുവാവയുടെ കുഞ്ഞു കുറുമ്പുകുൾ
അന്നാണവൻ ആദ്യം കണ്ടത്.
അവളുടെ കവിതകൾ വായിക്കാനും
ആസ്വദിക്കാനും അവന് സമയമേറെയായി.
ഓഫീസിലെ തിരക്കിൽ മറന്നുവെച്ച
അമ്മയെന്നൊരോർമ അവന്റെ
ഹൃദയത്തെ മുട്ടിവിളിച്ചു.
തന്നെയും കാത്ത് വൃദ്ധസദനമെന്ന
കാരാഗൃഹത്തിലിരിക്കുന്ന
അമ്മയെന്ന സാന്ത്വനം.
ഒരു ലോക്ഡൗൺ വരേണ്ടി വന്നു
അമ്മയെക്കുറിച്ചോർക്കാൻ
അവനൊന്നു തിരഞ്ഞുനോക്കി
പുറകിലെത്രയോ പേർ
ഇതുപോലെ... ഇതുപോലെ..

ധ്യാൻകൃഷ്ണ
5 B എസ്.വി.എ.യു.പി.സ്കൂൾ ,പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത