എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ കൊറോണ´ - മരണം വിതയ്ക്കുന്ന മഹാമാരി
കൊറോണ´ - മരണം വിതയ്ക്കുന്ന മഹാമാരി
2019 ഡിസംബറിൽ ചൈനയിലെ വ്യൂഹാൻ പ്രവശ്യയിൽ കൊറോണ എന്ന സൂക്ഷ്മ രോഗാണു പടരുമ്പോൾ ആരും കരുതിയില്ല, ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തുന്നു ഒരു വമ്പൻ വൈറസ് ആകുമെന്ന്. ഒരുമാസത്തിനുള്ളിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിയ കൊറോണ വൈറസ് ലക്ഷത്തിലധികം ആളുകളെ കൊല്ലുകയും അനേകം ലക്ഷങ്ങളെ രോഗബാധിത ആക്കുകയും ചെയ്തു. വെറുതെ ഒരു സ്പർശനത്തിൽ കൂടിയോ അല്ലെങ്കിൽ സ്രവങ്ങൾ കൊണ്ടോ മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് വൈറസ് പകരുന്നത് തമ്മിൽ വളരെ ആശങ്കാജനകമാക്കുന്നു. അതുകൊണ്ട് തന്നെയാണ് സർക്കാരും ആരോഗ്യ പ്രവർത്തകരും സ്വയം സം സർഗ്ഗപ്രതിബന്ധം സൃഷ്ടിക്കാൻ ആവശ്യപ്പെടുന്നത്. ആരാധനാലയങ്ങളും സമൂഹം ഒത്തുകൂടാറുണ്ട് സ്ഥലങ്ങളെല്ലാം അടച്ചിട്ട് നഗരങ്ങളെല്ലാം പൂർണ്ണ അച്ചടക്കം പാലിച്ച് 21 നാൾ. നമ്മെ സംബന്ധിച്ചിടത്തോളം അതു വളരെ അരോചകമാണ്. എന്നിരുന്നാൽ തന്നെയും അതെല്ലാം പാലിച്ച് കൊണ്ട് കൊറോണ എന്ന വമ്പൻ വൈറസിനെ ഈ ലോകത്തിൽ നിന്നും എന്നേക്കുമായി നമുക്ക് തുരത്താൻ സാധിക്കുകയുള്ളൂ. കൊറോണ എന്ന വാക്കിനർത്ഥം കിരീടം എന്നാണ്. കൂടാതെ സൂര്യന്റെയോ ചന്ദ്രന്റെയോ ചുറ്റുമുള്ള പ്രകാശ വലയത്തെ കൊറോണ എന്ന് വിളിക്കും. അതുപോലെതന്നെ ബ്രിട്ടാനിക്ക ചുരുട്ടിന്റെയും അപരനാമം കൂടിയാണ് കൊറോണ. കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് കോവിഡ് -19. കോവിഡ് ലോകത്തിലെ എല്ലായിടത്തും എത്തിച്ചേർന്നിരിക്കുന്നു. അവിടെയുള്ള എല്ലാവരും ഒരുപോലെ ഭയചകിതരായിരുന്നു. മനുഷ്യന്റെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കാത്ത ഈ സൂക്ഷ്മ രോഗാണു മനുഷ്യൻ വരച്ച അതിർത്തികൾക്കും സാമ്പത്തിക മേന്മകളും ഇതിന്റെ താണ്ഡവത്തെ തടഞ്ഞുനിർത്താൻ സാധിച്ചില്ല, എന്നത് മനുഷ്യനെന്ന ജീവിയുടെ നിസ്സാരതയാണ് ചൂണ്ടിക്കാട്ടുന്നത്. ഒരു സൂക്ഷ്മാണുവിന്റെ മുൻപിൽ ഇന്നിന്റെ ലോകത്തെ വികസിപ്പിച്ചെടുത്ത മാനവരാശി തലകുനിക്കുകയാണ്. പക്ഷിമൃഗാദികളെ കൂട്ടിൽ അടച്ച് അവയുടെ സ്വാതന്ത്ര്യം വിലക്കിയ നാം ഇന്ന് അവയെ പോലെ വീടുകളിൽ അടഞ്ഞിരിക്കുമ്പോൾ പക്ഷികളും മൃഗങ്ങളും സ്വാതന്ത്ര്യത്തോടെ ഉല്ലസിക്കുകയാണ്. അതുമാത്രമല്ല കോവിഡിനു വേണ്ടി സ്വജീവിതം തന്നെ നാടിനുവേണ്ടി, രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി സമർപ്പിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും സമർപ്പണ മനോഭാവം പ്രശംസനീയമാണ്. പ്രത്യേകിച്ച് കോവിഡ് മൂലം മരണമടഞ്ഞ ആദ്യ ഇന്ത്യൻ ഡോക്ടർ, ` ഡോക്ടർ ശത്രുഘ്നൻ പഞ്ച്വാനി ´ എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തിൽ വിങ്ങുന്ന ഓർമ്മയാണ്. സാമ്പത്തികമായും, ശാസ്ത്രപരമായും, സാങ്കേതികവിദ്യയിലും എന്നും മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങളാണ് യുഎസ്, ബ്രിട്ടൻ, ജപ്പാൻ, യൂറോപ്പ്, തുടങ്ങിയ രാജ്യങ്ങൾ. മനുഷ്യന്റെ നഗ്നമായ കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കാത്ത ഈ സൂക്ഷ്മ രോഗാണുവിനെ മുൻപിൽ യുഎസും, ബ്രിട്ടനും, യൂറോപ്പ് അടക്കമുള്ള രാജ്യങ്ങൾ മുട്ടു കുത്തേണ്ടി വരികയാണ്. അപ്പോൾ പിന്നെ 130 കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നമ്മുടെ രാജ്യത്തിന്റെ കാര്യം പറയേണ്ടതില്ല. എന്നിരുന്നാൽ തന്നെയും യുഎസിനെ യും ബ്രിട്ടനിന്റെയും മരണനിരക്ക് താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ മരണനിരക്ക് കുറവാണ് എന്നതിൽ നാം ആശ്വാസം കൊള്ളേണ്ട താണ്. പ്രധാനമായും സമയം പാഴാക്കാതെ കർശന ലോക്ക് ഡോൺ പ്രഖ്യാപിച്ച സർക്കാരിന്റെ പ്രതിബദ്ധതയും അതനുസരിക്കാൻ കാണിച്ച് ജനങ്ങളുടെ സന്നദ്ധതയുമാണ് മരണ നിരക്ക് കുറയാൻ കാരണമായത് കൂടെ ആരോഗ്യപ്രവർത്തകർ സ്വജീവൻ പോലും കണക്കിലെടുക്കാതെ നടത്തിയ ആത്മാർഥവും അകമഴിഞ്ഞ ആരോഗ്യ പ്രവർത്തനങ്ങളുടെ ഫലം കൂടി കൂട്ടി വായിക്കേണ്ടതാണ്. എന്നാലും നാം എപ്പോൾ ആശങ്കയോടെ വേണം വർത്തിക്കാൻ. കൊറോണ എപ്പോൾ വേണമെങ്കിലും നമ്മെ കാർന്നു തിന്നാം. കോവിഡിനാൽ ആശങ്ക പെട്ടിരിക്കുന്ന രാജ്യത്തെ പ്രധാനമായും സമ്പദ് വ്യവസ്ഥയും കാർഷികരംഗം ഇതിനാൽതന്നെ കൂപ്പുകുത്തി ഇരിക്കുകയാണ്. ഇതിൽ നിന്നും കരയേണ്ട ഇതിൽനിന്നും കര കയറേണ്ടത് രാജ്യത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. കാർഷിക രംഗത്തിലെ നെൽകർഷകർ നെല്ല് കൊയ്യാൻ സാധിക്കാതെ വിഷമിക്കുകയാണ്. അതുപോലെ തന്നെ മറ്റു കാർഷികവിളകളും ഇതേ പരിതാപകരമായ അവസ്ഥ നേരിടുകയാണ്. ദിവസ വേതനക്കാരുടെ ജോലി നിലച്ചതോടെ എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ്. കേരള സർക്കാർ ഇതെല്ലാം പരിഹരിക്കുന്നതിനുവേണ്ടി അനേകം പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്. 15 കിലോ റേഷനരി, ആയിരം രൂപയുടെ പലവ്യഞ്ജന കിറ്റുകൾ, സമൂഹ അടുക്കള, ബോണസ് സുകൾ, തുടങ്ങിയ രൂപീകരിച്ചു. അതുപോലെ തന്നെയുള്ള മറ്റൊരു പ്രശ്നമാണ് അതിഥി തൊഴിലാളികൾ. ലോക ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിലുകൾ നഷ്ടപ്പെട്ട് അവർ പട്ടിണി മൂലം സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുകയാണ്. നൂറും അഞ്ഞൂറും കിലോമീറ്ററുകൾ താണ്ടി നഗരങ്ങളിൽ നിന്നും സ്വന്തം ഗ്രാമങ്ങളിലേക്ക് കാൽനടയായി യാത്ര തിരിക്കുകയാണ്. ഡൽഹി പോലുള്ള നഗരങ്ങളിൽ ഈ കാഴ്ച വൻതോതിൽ കാണാൻ സാധിക്കും. അതി തൊഴിലാളികളെ സംബന്ധിച്ചിടത്തോളം തുലോം വ്യത്യസ്തമാണ് കേരളത്തിൽ. അവർക്ക് താമസസൗകര്യവും ഭക്ഷണവും അതുപോലെ മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഗവൺമെന്റ്, പോലീസും ആരോഗ്യ പ്രവർത്തകരും സദാ ജാഗരൂകരാണ്. കോവിഡിന്റെ ഈ വിളയാട്ടത്തിൽ കേരളീയ ജനതയ്ക്ക് പ്രത്യാശിക്കാനും അഭിമാനിക്കാനും ഒപ്പം ആകുലപ്പെടുത്തുന്നതുമായ കാര്യങ്ങൾ സംഭവിക്കുക ഉണ്ടായി. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് ബാധിതരാണ് അടുത്തിടെ കേരളത്തിൽ കോവിഡ് വിമുക്തരായത്. 93 വയസ്സുകാരനായ തോമസും ഇവരുടെ ഭാര്യ 89 വയസ്സുകാരിയായ മറിയാമ്മയും ആണ് കേരളത്തിൽ പ്രത്യാശ പരത്തിയ വാർത്ത. അതുപോലെതന്നെ `ദൈവത്തിന്റെ സ്വന്തം നാട്ടിലെ´ ചികിത്സ ബ്രിട്ടൻ പൗരന്മാരെ കോവിഡ് മുക്തരാക്കിയത്. വിനോദ സഞ്ചാരത്തിനെത്തിയ 4 ബ്രിട്ടീഷ് പൗരന്മാരാണ് കോവിഡ് ബാധിരായത്. കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ ശുശ്രൂഷയും കരുതലും അവർ സസ്നേഹം ഏറ്റുവാങ്ങി, കൊറോണ ക്കെതിരെ ധീര മനസ്കരായ പോരാടുകയായിരുന്നു. അങ്ങനെ അവർ കോവിഡ് വിമുക്തി നേടി. ഇതുപോലെ പ്രവാസ ഭൂമികയിൽ ആയിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട മിത്രങ്ങളും സഹോദരങ്ങളും ആധിയിലാണ്, എങ്ങനെ നാട്ടിൽ എത്തണം എന്ന ഒറ്റ ചിന്തയിൽ കഴിയുകയാണ് ഓരോ പ്രവാസി മിത്രങ്ങളും. പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിച്ച് അവരവരുടെ വീടിന്റെ സ്നേഹം മരച്ചുവട്ടിൽ എത്തിക്കാൻ ഉള്ള മാർഗ്ഗങ്ങൾ കേരള സർക്കാർ ശ്രമിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളി സഹോദരന്മാരെ ഒരു വിപത്തും കൂടാതെ നാട്ടിൽ എത്രയും വേഗം എത്തണം എന്ന് നമുക്ക് സർവ്വേശ്വരൻ മുൻപിൽ പ്രാർത്ഥിക്കാം. ഇതുമാത്രമല്ല കർണാടക അതിർത്തിയും ഗോവിന്ദ കാലത്ത് ഒരു പ്രശ്നമായിരുന്നു കേരളത്തിന്. കർണ്ണാടക- കാസർകോട് അതിർത്തി ചെക്ക് പോസ്റ്റ് ആയ തലപ്പാടി ചെക്ക് പോസ്റ്റ് കർണാടക മുഖ്യമന്ത്രി ബി എസ് യെഡി യൂരപ്പ അടച്ചതിനാൽ കർണാടക മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന അനേകം കാസർകോട് സ്വദേശികളാണ് അവതാളത്തിൽ ആയത്. മരുന്നും ചികിത്സയും കിട്ടാതെ അഞ്ചിലധികം മലയാളികളാണ് മരണത്തിന് കീഴടങ്ങിയത്. കർണാടകയുടെ അതിനീചമായ മുഖമാണ് കേരളം ഈയിടെ കണ്ടത്. എന്നിരുന്നാൽ പോലും തലപ്പാടി ചെക്ക് പോസ്റ്റ് കടന്നു കേരളത്തിൽ വരുന്നവരെ ഭാഷപോലും നോക്കാതെയാണ് കേരള ഫയർഫോഴ്സ് അവരെ അണുവിമുക്തമാക്കി കടത്തിവിടുന്നത്.ഇപ്പോഴാണ് കേരള സർക്കാരിന് കാസർകോട്ടിൽ മെഡിക്കൽ കോളേജിന്റെ ആവശ്യകത മനസില്ലാക്കാൻ സാധിച്ചത്. ലോക്ക് ഡൗ നിൽ വീട്ടിൽ ഇരിക്കുന്ന ജനം ഒരു തിരിച്ചുവരവിന് ആഗ്രഹിക്കുകയാണ്. ഒരു കാര്യം നാം ഓർക്കണം, ശാശ്വത പ്രതിവിധി അല്ല ലോക്ക് ഡൗൺ, രോഗവ്യാപന തോത് കുറയ്ക്കാനും പ്രതിരോധത്തിനുള്ള സമയം കിട്ടാനുള്ള മാർഗ്ഗമാണിത്. രാജ്യാന്തര പഠനങ്ങളിൽ നിന്നും നമുക്ക് മനസ്സിലാകുന്നത് ആറ് ആഴ്ചയ്ക്ക് മുൻപ് ലോക്ക് ഡൗൺ അവസാനിപ്പിക്കുന്നത് കാര്യമായ ഗുണം ചെയ്യുകയില്ല എന്നതാണ്. ഈ വൈറസ് നിമിഷനേരംകൊണ്ട് ലോകത്താകെ പടരുന്നു. ഈ വൈറസിനെ കുറിച്ച് നമ്മുടെ അറിവ് പരിമിതമാണ് താനും. ലോക്ക് ഡൗൺ കുറിച്ച് ശാസ്ത്രം പറയുന്നതിങ്ങനെ, ഈ രോഗം സ്ഥിരീകരിച്ച ആൾക്ക് 2 മുതൽ 14 ദിവസം മുൻപ് ആയിരിക്കും രോഗം ലഭിക്കുക. അതുകൊണ്ടുതന്നെ ഈ രോഗം ആ വ്യക്തിയിൽ നിന്നും നേരിട്ടും അല്ലാതെയും നൂറിലധികം ആളുകളിലേക്ക് രോഗം വ്യാപിച്ചിരിക്കുന്നു. അതുകൊണ്ടാണ് പ്രധാനമായും 21 ദിവസമെങ്കിലും സംസർഗ്ഗ പ്രതിബന്ധത സൃഷ്ടിക്കാൻ സർക്കാർ ആവശ്യപ്പെടുന്നത്. അതുമാത്രമല്ല രോഗം ബാധിച്ച നാലിൽ ഒരാൾ ഒരു രോഗലക്ഷണം കാണിക്കുകയില്ല എന്നത് നമ്മെ ഭീതിയിലാഴ്ത്തി. രോഗവ്യാപനം ശരിക്കും കുറയുന്നുണ്ടോ എന്ന് വിലയിരുത്താൻ ഏഴു മുതൽ 10 ദിവസം വരെ കാത്തിരിക്കുന്നത് ഉചിതമാണ്. ഉദാഹരണത്തിന് യുകെയിൽ ഏപ്രിൽ മൂന്നിന് കേസുകൾ കുറഞ്ഞതായി കാണിച്ചു. പിന്നീട് മൂന്നു ദിവസത്തിനു ശേഷമാണ് മഹാദുരന്തം ആ രാജ്യം നേരിടേണ്ടി വന്നത്. ഗോവിനെ തുരത്താൻ വേണ്ടി ഐ സി എം ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) റാപിഡ് ടെസ്റ്റുകൾ രൂപീകരിച്ചു. അതുമാത്രമല്ല ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡിസൈൻഫെ ക്ഷൻ ഗേറ്റ് വേ നിർമ്മിക്കുകയുണ്ടായി. കൂടാതെ hydroxychloroquine മരുന്ന് കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമെന്നു ലോകം വിലയിരുത്തി. രക്തത്തിൽ ആന്റിബോഡി യുടെ അളവ് കണ്ടെത്താൻ ഐജിജി എലൈസ ടെസ്റ്റും, ഒരേ സമയം 50 സ്രവ സാമ്പിളുകൾ ഒരുമിച്ചു പരിശോധിക്കാൻ സാധിക്കുന്ന പൂൾ ടെസ്റ്റിംഗ്, പ്ലാസ്മാ ടെസ്റ്റിംഗ്, സജ്ജമാക്കാൻ പരിശ്രമിക്കുന്നുണ്ട്. പ്രത്യാശയുടെയും ഉയർപ്പിനിന്റെയും ആഘോഷമായ ഈസ്റ്ററും സമൃദ്ധിയുടെയും ഐശ്വര്യത്തിനും ആഘോഷമായ വിഷുവും ഈ ദിനങ്ങളിൽ കടന്നുപോകുക യുണ്ടായി. ജന സാന്നിധ്യമില്ലാതെ ആരാധനാലയങ്ങളിൽ തിരുക്കർമ്മങ്ങൾ നടന്നു. കോവിഡ് എന്ന മഹാ ദുരന്തത്തിൽ നിന്നും നാം ഉയർത്തപ്പെടും എന്നും, സമ്പൽ സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഒരു നല്ല നാളെ ഉണ്ടാക്കുമെന്നും, ഈ ആഘോഷങ്ങളിലൂടെ ഉൾക്കൊള്ളുവാൻ നമുക്ക് എല്ലാവർക്കും സാധിച്ചു. അതുകൂടാതെ ബഹുമാന്യനായ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് ലോകം നടന്നു നിങ്ങളുടെ എന്ന് ആഹ്വാനം ചെയ്തുകൊണ്ട്, ഇന്ത്യ മുഴുവനും രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം പ്രകാശം തെളിയിച്ചു. ഒരു നാൾ ഈ കൊറോണയുടെ ആക്രമണത്തിൽ നിന്നും വിടുതൽ നേടി ലോകം തനിക്ക് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്തു വ്യാധി നൽകിയ വ്യസനത്തിൽ നിന്നും വിമുക്തമായ ഒരു നല്ല നാളേക്കു വേണ്ടി നമുക്ക് കാത്തിരിക്കാം. ജാതിയും മതവും വർണവിവേചന ങ്ങളും അഹന്തയും സ്വാർഥതയും എല്ലാം വെടിഞ്ഞ് സർവ്വേശ്വരന്റെ മുൻപിൽ വിനയാന്വിതരാ ആകാം. വസൂരിയും പ്ലേഗും പോലെയുള്ള മഹാമാരികളും മനുഷ്യൻ തന്നെ സൃഷ്ടിച്ച രണ്ട് മഹായുദ്ധങ്ങളും ഈ ലോകത്തെ തന്നെ വിഴുങ്ങി അപ്പോഴും അതിൽ നിനിന്നും എല്ലാം അതിജീവിച്ചവരാണ് നമ്മൾ. അപ്പോൾ പിന്നെ ഈ വൈറസിനെ നമ്മൾ തീർച്ചയായും തോൽപ്പിച്ച് ചിരിക്കും. ഈ ലോക്ക് ഡൗൺ കാലം പോസിറ്റീവായി കരുതി, കൂടുതൽ അറിവും, ക്രിയാത്മകമായ കഴിവുകളും നമുക്ക് നേടിയെടുക്കാം. സർക്കാറിനെയും ആരോഗ്യ പ്രവർത്തകരുടെയും നിയമങ്ങളും നിർദേശങ്ങളും പാലിച്ച് നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം..... പ്രത്യാശയോടെ മുന്നോട്ടു കുതിക്കാം...... വൈറസിനെ നമ്മൾ തുരത്തിരിക്കും............
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |