മനുഷ്യ മനസ്സിൽ മഹാമാരിയായ കൊറോണ
മനുഷ്യ ജന്മത്തെ ചുയ്ന് തിന്നുന്നു
മറക്കില്ല മർത്യ ജന്മം ഇതൊന്നും
പ്രളയമായി മഹാമാരിയായി
വന്ന നിന്നെ കര ജീവനുകൾ തട്ടിത്തെറിപ്പിച്ചില്ലേ
പതറില്ല ഞങ്ങൾ കേരളീയർ
നിപ്പയായി ഞങ്ങളെ കവർന്നുതിന്നാൻ വന്ന നീ
ഞങ്ങൾ ഒരു ജന്മവും വിട്ടുകൊടുത്തില്ല കാരണം നാം കേരളീയർ
നിപ്പായെ താണ്ടി വന്ന ഞങ്ങൾ നിന്നെ പരിചയപെട്ടു പോയി
എന്നാൽ അവിടെയും നാം
തളരില്ല കരയില്ല പേടിച്ചോടില്ല
അതിജീവിക്കും നാം കേരളീയർ
നീ കുറെ ജീവൻ കവർന്നുതിന്നു
ഇനി നിനക്കൊരു ജീവനുണ്ടാവില്ല
നിന്നിൽ നിന്നും നാം വിമുക്തി നേടിയിരിക്കും