ഗവ. യു പി എസ് ബീമാപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

ചൈനയിലെ wuhan നഗരത്തിൽനിന്ന് സംഹാരതാണ്ഡവം ആരംഭിച്ച നോവൽ കൊറോണ വൈറസ് എന്ന പേരിലും ഇപ്പോൾ കോ വിഡ് 19 എന്ന പേരിലും അറിയപ്പെടുന്ന മഹാമാരി ഭൂഖണ്ഡങ്ങളും . ഭേദിച്ച് പടർന്നുപന്തലിച്ചു കൊണ്ടിരിക്കുന്നു. തൽഫലമായി ലോകമൊന്നടങ്കം അതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനം എന്ന നിലയിൽ ജനതയെ ഒന്നടങ്കം വീട്ടുതടങ്കലിൽ സമാനമായ അന്തരീക്ഷത്തിൽ തളച്ചിട്ട ഇരിക്കുന്നു. ഈ അവസരത്തിൽ നമ്മുടെ സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും അക്ഷര വൃക്ഷം എന്ന പേരിൽ കുരുന്നു തലമുറയുടെ സർഗ്ഗസൃഷ്ടികൾ ക്ക് ഒരിടം നൽകിയതിൽ അഭിമാനിക്കുന്നു. ലോക ശക്തികളായി എല്ലാവരും വാഴ്ത്തുന്ന ,ചൈന അമേരിക്ക, മറ്റു യൂറോപ്യൻ നാടുകൾ....... ഈ മഹാമാരിയുടെ അഴിഞ്ഞാട്ട ത്തിൽ അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും ചൈനയ്ക്ക് ശേഷം ഇന്ത്യയിൽ ആദ്യമായി കൊറോണാ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ സംസ്ഥാനം കേരളമാണ്. എന്നിട്ടും കൊറോണ യെ ചെറുത്തുതോൽപ്പിക്കാൻ കേരള സർക്കാരും ആരോഗ്യ മേഖലയും കൈകൊണ്ട് കൃത്യവും കണിശവുമായ പ്രതിരോധപ്രവർത്തനം ഫലമായി ഈ മഹാമാരിയെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു എന്ന് ആശ്വാസകരമായ വാർത്തകൾക്ക് ലോകരാഷ്ട്രങ്ങളുടെ പ്രശംസക്ക് ദൈവത്തിൻറെ സ്വന്തം നാട് അർഹമായി ഇരിക്കുന്നു

കൊറോണ രോഗബാധിതരെ സുഖപ്പെടുത്താൻ സാധ്യമായ മുഴുവൻ പരിശ്രമങ്ങളും നടത്തി മലേറിയ വാക്സിൻ ഈ രോഗത്തിനും ഫലപ്രദമാണെന്ന് കണ്ടെത്തുക വഴി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞു. കേരള മോഡൽ പ്രതിരോധപ്രവർത്തനങ്ങൾ കണ്ടുപഠിക്കാൻ ലോകാരോഗ്യസംഘടനയും മറ്റ് വികസിത രാജ്യങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. ഈ അവസരത്തിൽ ഒരു കേരളീയൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു. പ്രതിരോധം പ്രതിവിധി യെക്കാൾ നല്ലത് എന്നാണല്ലോ ആപ്തവാക്യം. രോഗം വരാതിരിക്കാൻ നാം വ്യക്തിശുചിത്വം പരിസര ശുചിത്വം എന്നിവ കൃത്യമായി പാലിക്കണം. വ്യക്തി ശുചിത്വത്തിൽ ചിട്ട പാലിക്കുന്നപലരും സാമൂഹ്യ ശുചിത്വത്തിൽ വീഴ്ച വരുത്തുന്നു എന്നത് സങ്കടകരമാണ്. 44 നദികളും 34 കായലുകളും കൊണ്ട് ജലസമൃദ്ധമായ കേരളം പക്ഷെ ശുദ്ധജല ലഭ്യതയിൽ താഴോട്ടു പോകുന്നു. വയലുകളും ശുദ്ധവായുവും പ്രശാന്തമായ അന്തരീക്ഷവും കൊണ്ട് അനുഗ്രഹീതമായ കേരളം ഇന്ന് മാലിന്യക്കൂമ്പാരം ദുർഗന്ധവും കൊണ്ട് പൊറുതിമുട്ടുന്നു. തോടുകളും പുഴകളും മാലിന്യങ്ങൾ നിറഞ്ഞ നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. ഈ സ്ഥിതി മാറിയില്ലെങ്കിൽ വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്രേ എന്ന അവസ്ഥ സംജാതമാകും.

ഇവയെല്ലാം യൂസ് ആൻഡ് ത്രോ എന്ന കമ്പോള സംസ്കാരത്തിൻറെ അനന്തരഫലമാണ് എന്നതിൽ സംശയമില്ല. കമ്പോളങ്ങൾ നിയന്ത്രിക്കുന്ന കോർപ്പറേറ്റ് ഭീമൻമാരായ ഉൽപ്പാദിപ്പിക്കപ്പെടുന്ന കണക്കിന് മാലിന്യ കൂമ്പാരങ്ങൾ കൊണ്ട് ജന ജീവിതം ദുരിതപൂർണ്ണം ആയിരിക്കുന്നു. ഭൂഗർഭ തുരങ്കങ്ങൾ സൃഷ്ടിച്ച് ശുദ്ധജലം ഊറ്റി കുപ്പിയിലാക്കി കോടികൾ ലാഭമുണ്ടാക്കുന്ന മുതലാളിമാർ സാധാരണക്കാരായ ജനങ്ങൾക്ക് അന്നേവരെ തികച്ചും സൗജന്യമായി സ്വന്തം കിണറുകളിൽ നിന്നും ലഭിച്ചുകൊണ്ടിരുന്ന ശുദ്ധജലമാണ് ചൂഷണം ചെയ്യുന്നത് എന്ന് മനസ്സിലാക്കി. ഇത്തരം പ്രവണതകൾ ജനം ഒറ്റക്കെട്ടായി നിന്ന് തടയണം. യൂസ് ആൻഡ് ത്രോ സംസ്കാരത്തിൽനിന്ന് പ്രകൃതിസൗഹൃദ സംസ്കാരത്തിലേക്ക് ഇത്തരം ചൂഷകരെ കൊണ്ടുവരാൻ ശ്രമിക്കണം. ശുദ്ധവായു വിൻറെ ലഭ്യത എങ്ങനെ കുറയ്ക്കാം എന്നും ബോട്ടിൽ ഓക്സിജൻ വിപണനം എങ്ങനെയൊക്കെ മെച്ചപ്പെടുത്താം എന്നും കമ്പോള ഭീമന്മാർ സർവ്വേ പഠനം നടത്തുന്നു. പ്രകൃതിയുടെ വരദാനമായ അമൂല്യ സമ്പത്തുകൾ ചൂഷണം ചെയ്തു ദുർവ്യയം നടത്തി കോടികൾ സമ്പാദിക്കുന്നത് ഇത്തരക്കാർ ആണെങ്കിലും പ്രകൃതിക്ഷോഭം അനുഭവിക്കുന്നത് മഹാ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളാണ്. നമുക്കാവശ്യമുള്ള വിഭവങ്ങൾ മാത്രം ഉപയോഗിച്ച് ബാക്കിയുള്ളവ പ്രകൃതിയിൽ തന്നെ നിലനിർത്തിയാൽ വരുംതലമുറക്ക് അനുഗ്രഹവും മുതൽ കൂട്ടുമായി അത് മാറും. അല്ലാത്തപക്ഷം ശുദ്ധവായുവും ജലവും ലഭിക്കാതെ നമ്മുടെ കുട്ടികൾ നരകിച്ചു മരിക്കും. പരിസ്ഥിതിയിലെ ഓരോ ഘടകങ്ങൾക്കും ഏൽക്കുന്ന ചെറിയ പരിക്ക് പോലും പ്രകൃതിയെയും ജീവജാലങ്ങളെയും വലിയ നാശത്തിലേക്ക് നയിക്കും. കാരണം അവ മുഴുവൻ പരസ്പരബന്ധവും പരസ്പരാശ്രിത വുമാണ്. അതിനാൽ മനുഷ്യൻ വളരെ കരുതലോടെ മാത്രമേ പരിസ്ഥിതി ഘടകങ്ങളിൽ കൈകടത്താൻ പാടുള്ളൂ.ഭൂമിയും പരിസ്ഥിതിയും നമുക്കു മാത്രം സ്വന്തം അല്ലെന്നും ഭാവിതലമുറയ്ക്ക് കൂടി വേണ്ടിയുള്ളതാണെന്നും നാം ഓർക്കണം. പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. പരിസ്ഥിതിക്ക് ഇണങ്ങാത്ത വസ്തുക്കളുടെ ഉൽപാദനം തടയണം.

കൊറോണ പ്രതിരോധത്തിൽ കേരളമോഡൽ ആയതുപോലെ കാർഷികസംസ്കാരം ശുചിത്വബോധം പ്രകൃതിസംരക്ഷണം എന്നിവയിലും കേരളം ലോകശ്രദ്ധ നേടണം. ആരോഗ്യമുള്ള വ്യക്തി ആരോഗ്യമുള്ള പരിസ്ഥിതി ആരോഗ്യമുള്ള രാജ്യവും ജനതയും അതാകട്ടെ നമ്മുടെ മുദ്രാവാക്യം.


മുഹമ്മദ് എ
6B ഗവ. യു പി എസ് ബീമാപ്പള്ളി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം