ഉള്ളടക്കത്തിലേക്ക് പോവുക

യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ശുചിത്വ ക്ലബ്‌

ശുചിത്വ ക്ലബ് പ്രവർത്തനങ്ങൾ ജൂൺ ആദ്യ വാരം തന്നെ ആരംഭിച്ചു. ഇരുപതോളം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളാണ്. ഓരോ മാസത്തിൽ വരുന്ന ദിനാചരണങ്ങളും അവയോട് അനുബന്ധിച്ചു നടത്തുന്ന വിവിധങളായ പ്രവർത്തനങ്ങളും ക്ലബ് നടത്തിവരുന്നു. ജൂൺ 23  Dry-day നിന്നും തുടങിയ പ്രവർത്തനങ്ങൾ പിന്നീടങ്ങനെ മാർച്ച് മാസം വരെ നീണ്ടു നിന്നു.

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പ്രതിജ്ഞ ചൊലി, പോസ്റ്ററുകൾ നിർമിച്ചു, ഫ്ലാഷ്മോബ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. സെപ്റ്റംബർ 18 ബാലമിത്ര പദ്ധതിയുമായി ബന്ധപ്പെട്ട് ഓരോ ക്ലാസ്സിലെയും കുട്ടികളുടെ ദേഹത്തുള്ള പാടുകൾ നീരീക്ഷിച്ചു റിപ്പോർട്ട്‌ നൽകി. ശേഷം നവംബർ 24 ന് നവകേരള പദ്ധതിയുടെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കി." അടിവെച്ച് അടിവെച്ച് മുന്നേറാം "എന്ന ഈരടികളോടെ ക്ലബ്‌ അംഗങ്ങൾ പ്രവർത്തനങ്ങളിൽ അണിചേർന്നു.