ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/നിപയുടെ കത്ത്

നിപയുടെ കത്ത്

പ്രിയപ്പെട്ട കൊറോണയ്ക്ക്
ഞാൻ നിപ്പ. സുഖമാണോ? നീ ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു എന്നു ഞാനറിഞ്ഞു. കേരളത്തിലും എത്തിയല്ലേ ? സൂക്ഷിക്കണം ! എന്തെന്നാൽ ഞാൻ എന്റെ കഥ പറയാം. എന്റെ വീട് ഒരു വവ്വാൽ ആയിരുന്നു . ഒരിക്കൽ ഞാൻ കഴിച്ച പഴം മനുഷ്യൻ കഴിച്ചു . മനുഷ്യകോശത്തിൽ കയറിയതിനാൽ ഞാൻ വളരെ സന്തോഷിച്ചു. ഒരുപാടു പേർ എന്നെ ഭയപ്പെട്ടു. അങ്ങനെ കേരളത്തെ ഇല്ലാതാക്കാമെന്നു ഞാൻ വിചാരിച്ചു. പക്ഷേ എനിക്ക് തെറ്റി. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കാരണം കേരളത്തിലെ ആരോഗ്യപ്രവർത്തകരും മന്ത്രിമാരും എന്നെ തടഞ്ഞു. അവർ എന്നെ കേരളത്തിൽ നിന്നും പാടെ തുടച്ചു മാറ്റി. എന്റെയത്ര ഭീകരനല്ലാത്ത നീ വളരെയധികം സൂക്ഷിക്കണം. അവർ നിന്നെയും നശിപ്പിച്ചു കളയും . അതിനാൽ എത്രയും വേഗം കേരളത്തിൽ നിന്നു രക്ഷപെടുക.
എന്ന്
സ്വന്തം നിപ്പ

അന്ന ജോർജ് എസ്
10 I ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - ലേഖനം