ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എൽ പി എസ് കുറുപുഴ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പരിസ്ഥിതി ദിനം

environmental day ലഘുചിത്രം
environmental day ലഘുചിത്രം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിലും കുട്ടികൾ വീടുകളിലുമായി വൃക്ഷ തൈകൾ നട്ടു. കഴിഞ്ഞ വർഷങ്ങളിൽ നട്ട ചെടികളെ അവർ നന്നായി പരിചരിച്ചു പോരുന്നു. സ്കൂൾ വളപ്പിൽ വിവിധ വൃക്ഷ തൈകളും ഔഷധ സസ്യങ്ങളും വച്ച് പിടിപ്പിച്ചു. ഔഷധ തോട്ടത്തിന്റെ നിർമാണ ഉദ്ഘടനവും നടന്നു.

വായന ദിനം

ഒരാഴ്ച കാലത്തെ വിവിധ പ്രവർത്തനങ്ങൾ ആയിരുന്നു വായന ദിനവുമായി ബന്ധപ്പെട്ട ഒരുക്കിയത്. കവി പരിചയം, കഥ, കവിത എന്നിവയുടെ അവതരണം, ഗ്രന്ഥശാല സന്ദർശനം തുടങ്ങി നിരവധി പ്രവർത്തങ്ങൾ ചേർന്നതായിരുന്നു ആഘോഷം.

ചാന്ദ്ര ദിനം

ചാന്ദ്ര ദിനത്തോടനുബന്ധിച്ചു കുട്ടികൾ റോക്കറ്റിന്റെ മാതൃകകൾ ഉണ്ടാക്കി കൊണ്ട് വരുകയും അതിന്റെ പ്രദർശനം നടത്തുകയും ചെയ്തു.ചാന്ദ്ര ദിന ക്വിസ്,വീഡിയോ പ്രദർശനം എന്നിവ നടത്തി.

സ്വാതന്ത്ര്യ ദിനാഘോഷം.

സ്വാതന്ത്ര്യ ദിനം

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം , റാലി, വിവിധ മത്സരങ്ങൾ,സ്‌കിറ്റ് അവതരണം എന്നിവയോടു കൂടെ ആഘോഷിച്ചു.


ഗാന്ധി ജയന്തി ആഘോഷം

ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ  2 ഗാന്ധി ജയന്തി ആഘോഷിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, സന്നദ്ധ സേവനം, ക്വിസ്, പ്രഭാഷണം , മോനിയ കഥകളുടെ വായന എന്നിവ നടത്തി.

ശിശുദിനം

ശിശു ദിന റാലിയും കുട്ടികളുടെ വിവിധ കലാ പരിപാടികളോടും  കൂടി ആഘോഷിച്ചു .

ഹരിത സഭ പഞ്ചായത്തിൽ നടത്തുകയും കുട്ടികൾ അതിന്റെ ഭാഗമാവുകയും ചെയ്തു.