എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

ഫ്രീഡം ഫെസ്റ്റ് 2023 എന്നത് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഒരു I T  അധിഷ്ഠിത പരിപാടിയാണ്.ഈ പരിപാടിയുടെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളിലും വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നു.2023 ഓഗസ്റ്റ് 5 മുതൽ 12 വരെയാണ് ഫ്രീഡം ഫെസ്റ്റ് നടക്കുന്നത്. ഫ്രീഡം ഫെസ്റ്റ് സന്ദേശ വായന , ഡിജിറ്റൽ പോസ്റ്റെർനിർമ്മാണം , I T കോർണർ & എക്സിബിഷൻ എന്നിവ ഇതിന്റെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന വിവിധ പരിപാടികളാണ്.

ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഓഗസ്റ്റ് 5 മുതൽ 12 വരെ സ്കൂൾ തല പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഓഗസ്റ്റ് 9 ന് നടത്തിയ സ്കൂൾ അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ ബിജുകുമാർ ആർ ഫ്രീ സോഫ്ട്‍വെയർ എന്ന വിഷയത്തെക്കുറിച്ചു വിശദമായി സംസാരിച്ചു.കുമാരി ശ്രിയാലക്ഷ്മി  സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന സന്ദേശം അസ്സംബ്ലിയിൽ വായിച്ചു .ഓഗസ്റ്റ് 11 ന് താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഡിജിറ്റൽ പോസ്റ്ററുകൾ തയാറാക്കി അതിൽ മികച്ച 4 എണ്ണം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തി.ഓഗസ്റ്റ് 12 നു I T കോർണർ & എക്സിബിഷൻ നടത്തി.എക്സിബിഷനിൽ ആർഡിനോ കിറ്റ് ഉപയോഗിച്ചു നിർമ്മിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ , ഡാൻസിങ് LED , റോബോ ഹെൻ തുടങ്ങിയവ പ്രദർശിപ്പിച്ചു, അതോടൊപ്പം ഹാർഡ്‌വെയർ ഉപകരണങ്ങൾ ,ആർഡിനോ കിറ്റ് എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മറ്റുകുട്ടികളെ പരിചയപ്പെടുത്തി.

ഡിജിറ്റൽ പോസ്റ്റർ

31038-SARAN M N
31038-ARJUN S
31038-ABHINAV SUDHISH
31038-LAKSHMAN B

എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

https://schoolwiki.in/sw/ciiw

< എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ‎ | ലിറ്റിൽകൈറ്റ്സ് Jump to navigationJump to search