വർഗ്ഗം:ദിനാചാരണങ്ങൾ, ചിത്രങ്ങൾ, മറ്റു പരിപാടികൾ
സ്കൂളിൽ 2023 ജൂലൈ മാസത്തിലെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടപ്പിലാക്കി. ജൂലൈ മാസത്തിലെ ആദ്യവാരത്തിൽ തന്നെ ജൂലൈ 5 ബഷീർ ദിനം , ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം, ബഷീറിനെ പതിപ്പ്, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, ചിത്രരചന, അടിക്കുറിപ്പ് തയ്യാറാക്കൽ , ബഷീർ ദിന ക്വിസ് തുടങ്ങിയ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. യൂണിറ്റ് ടെസ്റ്റുകൾ എല്ലാ ക്ലാസുകളിലും നടത്തി വിലയിരുത്തൽ രേഖപ്പെടുത്തുകയും ചെയ്തു. ജൂലൈ 14ന് സ്കൂളിൽ PTA യുടെയും MPTA സഹായത്തോടെ എല്ലാവരും ഒന്നിച്ച് ഡ്രൈ ഡേ ആചരിച്ചു. ജൂലൈ 20ന് സ്കൂളിലെ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷിഭവനിൽ നിന്നും കിട്ടിയ പച്ചക്കറി തൈകൾ നടുകയും മുൻപ് ഉണ്ടായിരുന്ന അടുക്കളത്തോട്ടത്തെ വിപുലമാക്കുകയും ചെയ്തു. ജൂലൈ 21ന് ചാന്ദ്രദിനം വളരെ വ്യത്യസ്തമാർന്ന പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ ഗംഭീരമായി നടപ്പിലാക്കി. കുട്ടികൾക്ക് പ്രൊജക്ടർ ഉപയോഗിച്ച് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട അറിവുകൾ പകർന്നു നൽകി. കൂടാതെ ചാന്ദ്രദിന പതിപ്പ് നിർമ്മാണം, ക്വിസ് മത്സരം, ചാന്ദ്രദിന ചിത്രരചന എന്നിവയും സ്കൂൾതലത്തിൽ നടത്തി വിജയികളെ അനുമോദിക്കുകയും ചെയ്തു. ജൂലൈ 22ന് സിപിജിയെ എല്ലാ ക്ലാസിലും നടത്തുകയും നിരന്തര മൂല്യനിർണയവും വിലയിരുത്തിലും രക്ഷകർത്താക്കൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തു. ജൂലൈ 23 സ്കൂൾ PTA യുടെയും, എം പി ടി യുടെയും, രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ വിശപ്പ് രഹിത അലമാരയിലേക്ക് 120ലധികം ഭക്ഷണപ്പൊതികൾ കൊടുക്കുകയും , കുട്ടികളെ കൂട്ടിക്കൊണ്ടുപോയി അവർക്ക് നേരിട്ട് ഒരു അനുഭവം കൊടുക്കുകയും ചെയ്തു. ജൂലൈ 27 ന് എപിജെ അബ്ദുൽ കലാമിൻറെ ഓർമ്മദിനം പുഷ്പാർച്ചന നടത്തി ആചരിച്ചു. ഒപ്പം ക്വിസ് പ്രോഗ്രാം സ്കൂൾതലത്തിൽ നടത്തി. നല്ല നിലവാരം പുലർത്തി യുള്ള പ്രവർത്തനങ്ങൾ ആണ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്.
"ദിനാചാരണങ്ങൾ, ചിത്രങ്ങൾ, മറ്റു പരിപാടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.
"ദിനാചാരണങ്ങൾ, ചിത്രങ്ങൾ, മറ്റു പരിപാടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.
-
17229-KKD-KUNJ-FISA .jpeg 960 × 1,280; 90 കെ.ബി.