ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/യോഗ ദിനം

യോഗ ദിനം

യോഗ ദിനം

യോഗ ദിനത്തോടനുബന്ധിച്ച് പ്രശസ്ത യോഗ ട്രെയിനർ ശ്രീമതി സുജ മാ‍ഡത്തിന്റെ നേതൃത്വത്തിൽ ജൂൺ 21ന് രാവിലെ 10 മണി മുതൽ 11.30 മണി വരെ യോഗ ക്ലാസ് നടത്തി. യോഗ നമ്മുടെ ജീവചര്യ ആക്കണമെന്നും യോഗ പഠിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. ജോയിന്റ് എക്സർസൈസ്, ബ്രീത്തിങ് എക്സർസൈസ് എന്നിവ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചു. ത്രികോണാസനം, സൂര്യനമസ്കാരം എന്നിവയിൽ കുട്ടികൾ പരിശീലനം നേടി. വളരെ ഉത്സാഹത്തോടെ കുട്ടികൾ അതിൽ പങ്കെടുത്തു. 11.30 ന് ക്ലാസ് അവസാനിക്കുകയും പ്രധാനാദ്ധ്യാപിക ലത ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.