ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

2020 -25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പുതിയ അധ്യായന വർഷം ആരംഭിച്ച ദിവസം വളരെ ഉത്സാഹത്തോടെ കുരുന്നുകൾ സ്കൂൾ അങ്കണത്തിൽ എത്തി. വർണ്ണശബളമായ അന്തരീക്ഷത്തിൽ  അധ്യാപകരും അവരെ ക്ലാസുകളിലേക്ക്  എത്തിച്ചു. പ്രവേശനോത്സവം വാർഡ് മെമ്പർ ആയിഷ ഫൈസൽ ഉദ്ഘാടനം ചെയ്തു. പിടിഎ, എംടിഎ അംഗങ്ങൾ ആശംസകൾ അറിയിച്ചു.  എല്ലാ കുട്ടികൾക്കും മധുരം നൽകി.പുതിയതായി സ്കൂളിലേക്ക് എത്തിയ എല്ലാവർക്കും സമ്മാനം വിതരണം ചെയ്തു. അനൂപ് മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്‌ നൽകി.

ഉദ്ഘാടനം
സ്കൂൾ പി.ടി.എ പ്രസിഡൻ്റ്
രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്

പരിസ്ഥിതിദിനം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ എനിക്കൊരു മരം നമുക്കൊരു മരം പദ്ധതി നടപ്പിലാക്കി. ഇതിൽ കുട്ടികളും അധ്യാപകരും പരസ്പരം തൈകൾ കൈമാറി. പരിസ്ഥിതി പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, പരിസ്ഥിതി ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.പരിസ്ഥിതി ദിന പ്രതിജ്ഞ വിജിത ടീച്ചർ ചൊല്ലിക്കൊടുത്തു. 3,4 ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. ഓരോ ക്ലാസിലും കുട്ടികളുടെ നേതൃത്വത്തിൽ ചീര കൃഷി ആരംഭിച്ചു.

ലോക ബാലവേലവിരുദ്ധദിനം

ലോക ബാലവേലവിരുദ്ധദിനം ആചരിച്ചു.June 12 ബാലവേല വിരുദ്ധ ദിനത്തോടാനുബന്ധിച്ചു കുട്ടികൾ poster തയ്യാറാക്കി.

മെഹന്ദി ഫെസ്റ്റ് നടത്തി

വലിയ പെരുന്നാളിനോടാനുബന്ധിച്ച്  3,4 ക്ലാസിലെ കുട്ടികൾക്ക് മെഹന്ദി ഫെസ്റ്റ് നടത്തി.

ജൂൺ 19 വായനദിനം

വായനദിനം സമുചിതമായ രീതിയിൽ ആചരിച്ചു. പ്രധാനാധ്യാപിക അസംബ്ലിയിൽ വായനദിന സന്ദേശം നൽകി.സ്കൂൾ ലീഡർ വായനദിന പ്രതിജ്ഞ ചൊല്ലി. വായനദിനത്തോടനുബന്ധിച്ച് ഓരോ കുട്ടിയുംജന്മദിനത്തിൽ ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നൽകാൻ തീരുമാനിച്ചു.

അമ്മ വായന നല്ല വായന എന്ന പേരിൽ അമ്മമാരുടെ വായനാക്കുറിപ്പുകൾ ശേഖരിച്ച് പതിപ്പ് തയ്യാറാക്കി. ക്ലാസ് തലത്തിൽ വായന മത്സരം നടത്തി ക്ലാസിലെ മികച്ച വായനക്കാരെ കണ്ടെത്തി. എല്ലാ കുട്ടികൾക്കും വായനദിന ക്വിസ് മത്സരം നടത്തി. മൂന്ന് നാല് ക്ലാസിലെ കുട്ടികൾ വായനദിന പതിപ്പ് നിർമ്മിച്ചു.

കുഞ്ഞെഴുത്തു വിതരണോദ്ഘാടനം നടന്നു

ജൂൺ 25 ചൊവ്വാഴ്ച രാവിലെ 10:30 ന് വിതരണോത്ഘാടനം ബഹുമാനപ്പെട്ട HM കദീജ ടീച്ചർ നിർവഹിച്ചു.

ജൂലൈ 5 ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനം വിപുലമായി ആചരിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടു. ബഷീറിന്റെയും ബഷീർ കഥാപാത്രങ്ങളുടെയും ചിത്രങ്ങൾ കുട്ടികൾ വരച്ചു. എല്ലാ ക്ലാസിലെ കുട്ടികൾക്കും ക്വിസ് മത്സരം നടത്തി.

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

സർഗ്ഗസംഗമം 2K24

സർഗ്ഗസംഗമം 2K24 എന്ന പേരിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. മഞ്ചേരി ആകാശവാണിയിലെ അവതാരക ജയ തെക്കൂട്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അവർ കുട്ടികളുമായി സംവദിച്ചു. .കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി നടന്നത്.

ലഹരി വിരുദ്ധ ദിനം

സ്കൂളിൽ ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പ്രധാനാധ്യാപിക ഖദീജ ടീച്ചറുടെ നേതൃത്വത്തിൽലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.

ഒളിമ്പിസിനോടൊപ്പം ഞങ്ങളും

ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും അതിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനുമായി സ്പെഷ്യൽ അസ്സംബ്ലി ചേർന്നു. ഒളിമ്പിക്സ് ദീപ ശിഖ  തെളിയിക്കുകയും SPC കുട്ടികൾ അണിനിരന്ന് സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണവും നടത്തി .ഇത് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി . പൊതു വിദ്യാഭ്യാസമന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം കുട്ടികളെ കേൾപ്പിക്കുകയും ചെയ്തു.

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കിദിനത്തോടനുബന്ധിച്ച്‌ കുട്ടികൾ തയ്യാറാക്കി വന്ന സഡാക്കോ കൊക്കുകളെ സ്കൂൾ അങ്കണത്തിൽ വച്ച് ഉയരത്തിൽ പറത്തി . യുദ്ധവിരുദ്ധ സന്ദേശം അനൂപ് മാസ്റ്റർ കുട്ടികൾക്ക് നൽകി . യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം ക്ലാസ് തലത്തിൽ നടത്തുകയുണ്ടായി .


SCHOOL ELECTION

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോട് കൂടി നടത്തി. 9 മണിക്ക് തന്നെ സീനിയർ അധ്യാപിക മൈമൂന ടീച്ചർ, പിടിഎ പ്രസിഡണ്ട് അസ്ലം, വാർഡ് മെമ്പർ ആയിഷ ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി. PTA, MTA, ഡ്രൈവേഴ്സ്, അധ്യാപകർ എന്നിവർ അണിനിരന്ന ചടങ്ങിൽ കഥാകാരിയും നമ്മുടെ നാട്ടുകാരിയുമായ പ്രജിഷ മുഖ്യാതിഥിയായി. SPC കുട്ടികളുടെ മാർച്ച് പാസ്റ്റും ഉണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വിവിധ ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. പായസം വിതരണത്തോടുകൂടി പരിപാടികൾക്ക് സമാപനമായി.


ചാന്ദ്രദിനം

ചാന്ദ്രദിനം ജൂലൈ 21   ഞാറാഴ്ച്ച ആയതിനാൽ ചന്ദ്രദിനപരിപാടികൾ ജൂലൈ 22 തിങ്കളാഴ്ചയാണ് നടത്തിയത്.നീൽ ആംസ്ട്രോങ് ,എഡ്വിൻ ആൽഡ്രിൻ ,മൈക്കൽ കോളിൻസ് എന്നീ ചന്ദ്രയാത്രികരായി വേദ  ,ജുവൽ  ,ദേവദത്ത് എന്നിവർ എത്തിയത് ശ്രദ്ധേയമായി .ചന്ദ്രയാത്രികർ എല്ലാ ക്ലാസ്സിലും കയറി കുട്ടികളുമായി സംവദിച്ചു. വീഡിയോ പ്രദർശനം ,പതിപ്പ് നിർമാണം, ക്വിസ് മത്സരം എന്നിവയും നടന്നു.

പഞ്ചായത്തിന്റെ ആദരവ്

അധ്യയന വർഷത്തിൽ പഞ്ചായത്തിലെ മികച്ച വിവിദ്യാലയത്തിനുള്ള ആദരവ് ഏറ്റുവാങ്ങി . 16 LSS നേടി മികച്ച സ്കൂളായി GLPS പറമ്പിൽപീടിക മാറി . എന്നും അക്കാദമിക പ്രവർത്തനങ്ങളിലും കല കായിക പ്രവർത്തനങ്ങളിലും തങ്ങളുടേതായ കൈയൊപ്പ് വെക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്.

സെപ്റ്റംബർ 5 അധ്യാപകദിനം ആചരിച്ചു.

സ്പെഷ്യൽ അസംബ്ലിയിൽ സ്കൂളിലെ പൂർവ്വകാല അധ്യാപിക മറിയാമ്മ ടീച്ചർ എച്ച് എം ഖദീജ ടീച്ചർ എന്നിവരെ ആദരിച്ചു. കൂടാതെ നാലാം ക്ലാസിലെ കുട്ടികൾ എല്ലാം ക്ലാസിലും അധ്യാപകർക്ക് ആശംസ കാർഡ് നൽകി. അതോടൊപ്പം സെയ്താക്ക ഉച്ച ഭക്ഷണം തയ്യാറാക്കുന്ന ചേച്ചിമാർ എന്നിവരെയും കുട്ടികൾ ആദരിക്കുകയുണ്ടായി.   അധ്യാപകദിന പരിപാടികൾ ഗംഭീരമാക്കിയ training teachers നെ അഭിനന്ദനങ്ങൾ അറിയിച്ചു.

ഓണാഘോഷം നടന്നു

2024-25 അധ്യയന വർഷത്തിലെ ഓണാഘോഷം ഗംഭീരമായി നടന്നു .അധ്യാപകരും,അധ്യാപക വിദ്യാർത്ഥികളും , കുട്ടികളും ചേർന്ന് പൂക്കളം ഒരുക്കി .വിഭവ സമൃദ്ധമായ സദ്യയും മധുരമൂറുന്ന പായസവും ഓണാഘോഷത്തിന് കൊഴുപ്പേകി.

PTA ജനറൽ ബോഡി  ചേർന്നു

വർഷത്തെ ജനറൽ ബോഡി യോഗം സെപ്തംബർ  ഉച്ചക്ക്  ന് സ്കൂൾഓഡിറ്റോറിയത്തിൽ വച്ചു  നടന്നു .പുതിയ വർഷത്തെ PTA പ്രസിഡന്റിനെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗത്തിൽ വച്ചു തിരഞ്ഞെടുത്തു .

ഒളിമ്പ്യ 2K24

സ്കൂൾ സ്പോർട്സ് ഒക്ടോബര് 8 ,9  തിയ്യതികളിലായി സ്കൂൾ ഗ്രൗണ്ടിലും അടുത്തുള്ള ഓഡിറ്റോറിയം ഗ്രൗണ്ടിലുമായിനടന്നു.ആവേശകരമായ മീറ്റിൽ അപ്രതീക്ഷിത മഴ കാരണം ചില ബുദ്ധിമുട്ടുകൾ നേരിട്ട് എങ്കിലും subjilla കായികമേളക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.

ഉപജില്ലാ മേളകൾ

2024 ഒക്ടോബർ 15,16 തിയ്യതികളിലായി നടന്ന വേങ്ങര ഉപജില്ലാ ശാസ്ത്രമേളകളിൽ ഉന്നത വിജയം നേടി . ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം നേടി നമ്മുടെ മക്കൾ സ്കൂളിന്റെ യശ്ശസുയർത്തി . ശാത്രമേളയിലും , സാമൂഹ്യശാസ്ത്ര മേളയിലും, പ്രവർത്തി പരിചയമേളയിലും നമ്മുടെ കുട്ടികൾ മാറ്റുരച്ചു.

ഉപജില്ല കലാമേള

വേങ്ങര ഉപജില്ലാ കലാമേള നവംബർ തിയ്യതികളിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂളിൽ വെച്ചു നടക്കുകയുണ്ടായി.അറബിക് കലാമേളയിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി. ജനറൽ വിഭാഗത്തിലും  പങ്കെടുത്ത ഇനങ്ങളിലെല്ലാം മികച്ച ഗ്രേഡുകളും കുട്ടികൾ കരസ്ഥമാക്കി.വിവിധ മേളകളിലും കലാമേളയിലും ഉന്നത വിജയം നേടുകയും 2 കപ്പുകൾ നേടുകയും ചെയ്ത സ്കൂൾ വിജയാഘോഷ റാലിയും നടത്തി.

നവംബർ1 കേരളപിറവിദിനം ആചരിച്ചു

സ്പെഷ്യൽ അസംബ്ലി ചേർന്നു. ഓരോ ക്ലാസും ഓരോ ജില്ലയെ കുറിച്ച് അവതരിപ്പിച്ചു. 4ബി ക്ലാസ്സിലെ വേദരാജ് അവതരിപ്പിച്ച പ്രസംഗം ശ്രദ്ധേയമായി .

നവംബർ 14 ശിശുദിനം ആചരിച്ചു

കുഞ്ഞുങ്ങളെല്ലാം വെള്ളവസ്ത്രം അണിഞ്ഞെത്തി .നെഹ്‌റുവേഷം ധരിക്കൽ, നെഹ്‌റു തൊപ്പി നിർമാണം , ക്വിസ് തുടങ്ങി വിവിധ തരത്തിലുള്ള പരിപാടികൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. ക്ലാസ് തല വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ തല ക്വിസ് മത്സരം നടത്തി. കുട്ടികൾക്ക് പായസം വിതരണം ചെയ്തു. കുട്ടീസ് റേഡിയോ ഉദ്‌ഘാടനം റേഡിയോ അവതാരക ജയ തെക്കൂട്ട്  നിർവഹിച്ചു.

അറബിഭാഷ ദിനം ആചരിച്ചു .

ലോക അറബി ഭാഷ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു.ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി പദനിർമാണവും, മറ്റുക്ലാസ്സിലെ കുട്ടികൾക്കായി അറബി മാഗസിൻ ,പ്രസംഗം, കഥ പറയൽ, ഐഡന്റിറ്റി കാർഡ് നിർമാണം,ചാർട്ട് ,കാലിഗ്രഫി എന്നീ പ്രവർത്തനങ്ങളും നൽകി.

റിപ്പബ്ലിക്ക് ദിനം ആചരിച്ചു .

ജനുവരി  റിപ്പബ്ലിക് ദിനം  ഭംഗിയായി ആചരിച്ചു.പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ശ്രീ .മതി ആയിഷ ഫൈസൽ ,PTA പ്രസിഡന്റ്  ശ്രീ അസ്‌ലം സീനിയർ അദ്ധ്യാപിക മൈമൂന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി .പതാകഗാനം ആലപിച്ചു .റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി .മധുര വിതരണം നടന്നു .

സ്കൂൾ വാർഷികം തകധിമി 2k25ആഘോഷിച്ചു.

ഗവ LP സ്കൂൾ പറമ്പിൽപീടികളുടെ 68 ആം വാർഷികാഘോഷം ജനുവരി 29 ,30 . തീയതികളിൽ നടന്നു. വളരെ വിപുലമായി നടന്ന പരിപാടിക്ക് കുട്ടികൾതന്നെയാണ് പരസ്യം നൽകിയതും ക്ഷണക്കത്ത് തയ്യാറാക്കിയതും .സ്കൂളിലെ പരിപാടി നാട്ടുകാർ നാടിന്റെ ഉത്സവമാക്കി മാറ്റി.ധാരാളം സ്പോൺസർമാർ രംഗത്തെത്തുകയും പരിപാടിക്ക് എല്ലാ വിധ സഹകരണം നൽകുകയും ചെയ്തു.

ഹരിതക്യാമ്പസ്

ഹരിത ക്യാമ്പസ് ലക്‌ഷ്യം  നേടാനായി ലിസ്സി ടീച്ചറുടെ നേത്രത്വത്തിൽ ആഴ്ചയിൽ അധ്യാപകരും കുട്ടികളും ചേർന്ന്  ക്ലാസും പരിസരവും വൃത്തിയാക്കുന്നു. പ്ലാസ്റ്റിക് പൂർണ്ണമായും സ്കൂളിൽ നിരോധിച്ചിട്ടുണ്ട്. കൂടാതെ കൃത്യമായ ഇടവേളകളിൽ DUSTBIN ക്ലീൻ ചെയ്യുന്നു. ജന്മദിനങ്ങൾ ആഘോഷിക്കാൻ കുട്ടികൾ മിട്ടായിക്ക് പകരം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൊണ്ടുവരുന്നു. മികച്ച ഹരിത വിദ്യാലയമായി തിരഞ്ഞെടുത്തതിനുള്ള നവകേരളമിഷന്റെ A+ സർട്ടിഫിക്കറ്റും വിദ്യാലയം കരസ്ഥമാക്കി.സ്കൂളിലെ പച്ചക്കറിത്തോട്ടവും മികച്ച രീതിയിൽ പരിപാലിച്ചു വരുന്നു. പച്ചക്കറികൾ വിളവെടുത്ത് സ്കൂൾ ഉച്ച ഭക്ഷണത്തിലും പലപ്പോഴായി  ഉപയോഗപ്പെടുത്താൻ സാധിച്ചു.

വിജയസ്പർശം

വിജയസ്പർശം പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളെ തുടക്കത്തിൽ തന്നെ കണ്ടെത്തുകയും അവർക്കുള്ള റമഡിയിൽ ക്ലാസ്  ദിവസം തോറും കൊടുത്തുവരുകയും ചെയ്തു.വിജയസ്പർശം കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള  ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

മാതൃഭാഷ ദിനംആചരിച്ചു

മാതൃഭാഷ ദിനം ആചരിച്ചു. അസ്സംബ്ലി  കൂടി , ഭാക്ഷദിന പ്രതിജ്ഞ ചൊല്ലി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ സ്വന്തം രചനകൾ ചേർത്ത്  തയാറാക്കിയ 4 മാഗസിനുകൾ പ്രകാശനം ചെയ്തു.

പഠനോത്സവം നടത്തി

ഈ വർഷത്തെ പഠനോത്സവം മാർച്ച് 1  ശനിയാഴ്ച്ച നടന്നു, ഓരോ ക്ലാസിലെയും കുട്ടികളുടെ മികവുകൾ പ്രദർശിപ്പിച്ചു. ഇതിനു മുന്നോടിയായി കുട്ടികൾ തന്നെ നാട്ടുകാരെയും രക്ഷിതാക്കളെയും ക്ഷണിച്ചു .ക്ലാസ് തല മികവുകൾ പ്രദർശിപ്പിക്കാൻ ഓരോ വിഷയത്തിനും വിത്യസ്ത കോർണറുകൾ സജ്ജീകരിച്ചു. കുട്ടിച്ചന്ത വളരെ ശ്രദ്ധേയമായി .ഉച്ചക്ക് ശേഷം പാട്ടരങ് ,ദൃശ്യാവിഷ്‌ക്കാരം , പാവനാടകം  തുടങ്ങി വ്യത്യസ്തവും വൈവിധ്യമാർന്നതുമായ പരിപാടികൾ അരങ്ങേറി.

മാലിന്യമുക്ത നവകേരളം


24 -25 വർഷത്തിൽ പെരുവള്ളൂരിലെ മികച്ച ഹരിത വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് GLPS പറമ്പിൽപീടിക ആണ്. നമ്മുടെ സ്കൂളിനെ മികച്ച  ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചതിന്റെ അവാർഡ് പഞ്ചായത്ത് പ്രെസിഡന്റിൽ നിന്നും പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി .

റേഡിയോയിലേക്ക്

നമ്മുടെ സ്കൂളിലെ 22  വിദ്യാർത്ഥികളുമായി അധ്യാപകർ മഞ്ചേരി FM നിലയത്തിൽ പോയി പരിപാടികൾ അവതരിപ്പിച്ചു.നിരന്തരം പരിശീലനം ലഭിച്ചതിനാൽ കുട്ടികൾക്ക് ഒറ്റ ടേക്കിൽ തന്നെ പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചു.ഇതിന്റെ പ്രക്ഷേപണം ജൂലൈ മാസത്തിൽ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത് .

MILLET FOOD FEAST

ജൈവ കർഷകനായ ശ്രീ .അനിരുദ്ധിന്റെ നേതൃത്വത്തിൽ  ജൈവ വളങ്ങൾ ചേർത്ത് ചട്ടിയിൽ തൈകൾ നട്ടു. ജൈവ കീടനാശിനി  തയ്യാറാക്കി. ചെറുധാന്യങ്ങൾ നിത്യജീവിതത്തിൽ ഉൾപെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്  ചർച്ച നടന്നു. ചെറുധാന്യങ്ങൾ കൊണ്ട് വിത്യസ്ത രുചിയുള്ള വിഭവങ്ങൾ തയ്യാറാക്കി വരുകയും അതിന്റെ പ്രദർശനം  നടക്കുകയും  ചെയ്തു.

ഒന്നാം ക്ലാസ് ഒന്നാം തരം പഠന ക്യാമ്പ്

ജിഎൽപി സ്കൂൾ പറമ്പിൽപീടികയിൽ 2024-25 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ നിന്ന് പഠനം പൂർത്തിയാക്കിയ കുട്ടികൾക്കായി ഒന്നാം ക്ലാസ് ഒന്നാം തരം എന്ന പേരിൽ ഏകദിന പഠന ക്യാമ്പ് നടന്നു. ഉദ്ഘാടന സെഷനിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ആയിഷ കെ.വി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആയിഷ ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുൽ കരീം മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് അസ്‌ലം പൊട്ടത്ത്, സ്കൂളിലെ മറ്റു അധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ചു.പാട്ടരങ്ങ്, ചിത്രരചന, കുരുന്നെഴുത്ത്, സ്കൂൾ പത്രം, കുട്ടി വായന, ഡയറി എഴുത്ത് തുടങ്ങിയ സെഷനുകൾ ഉണ്ടായിരുന്നു. പാട്ടരങ്ങിന് താളം പിടിച്ച് അനൂപ് മാഷും ചിത്രരചന വർണ്ണാഭമാക്കി മുംതാസ്  ടീച്ചറും കുട്ടികളോടൊപ്പം കൂടി. മറ്റു സെഷനുകൾക്ക് ഒന്നാം ക്ലാസ് അധ്യാപകർ നേതൃത്വം നൽകി. സ്കൂൾ വാർത്തകൾ ഉൾക്കൊള്ളിച്ച്  വേനൽ മഴ എന്ന പേരിൽ കുട്ടികൾ തയ്യാറാക്കിയ സ്കൂൾ പത്രം എസ്.എം.സി അംഗം ശ്രീ അബ്ദുൽ ഹമീദ് പ്രകാശനം ചെയ്തു. കുട്ടി വായന സെഷനിൽ കുരുന്നുകൾ കുഞ്ഞു പുസ്തകങ്ങൾ വായിച്ചു. ഇന്ന് നടന്ന പ്രവർത്തനങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾ അവരുടെ ഡയറി എഴുതി. 82 കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ എല്ലാവർക്കും പ്രോത്സാഹന സമ്മാനം വിതരണം ചെയ്തു. പരിപാടിക്ക് പായസവിതരണത്തോടെ സമാപനമായി. കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം തന്നെയാണ് ഈ ക്യാമ്പിലൂടെ ലഭിച്ചത് എന്ന് നന്ദി പ്രകാശനത്തിൽ സ്റ്റാഫ് സെക്രട്ടറി ആയിഷ റൂബി ടീച്ചർ അറിയിച്ചു.